പൊന്നാനി തുറമുഖത്ത്​ കെട്ടിക്കിടക്കുന്നത്​ 500 ടൺ മണൽ

പൊന്നാനി: പൊന്നാനി തുറമുഖത്ത് നിന്നെടുക്കുന്ന മണൽ പുഴയോരത്ത് കെട്ടിക്കിടക്കുന്നു. കോടതി സ്റ്റേ വന്നതോടെയാണ് മണൽ ശുദ്ധീകരണ ശാലയിലെത്തിക്കാനാവാതെ പ്രയാസത്തിലായത്. ആഴ്ചകളായി സംഭരിച്ച 500 ടൺ മണലാണ് ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകാനോ, വിൽക്കാനോ കഴിയാത്ത നിലയിലുള്ളത്. 500 ടൺ മണലിന് ഏകദേശം ഒരു കോടി രൂപയോളം വില വരും. പൊന്നാനിയിൽ നിന്നെടുക്കുന്ന മണൽ കുറ്റിപ്പുറത്തെ ശുദ്ധീകരണ പ്ലാൻറിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് സർക്കാർ നേരിട്ട് വിൽക്കുന്നതായിരുന്നു പദ്ധതി. എന്നാൽ, പദ്ധതിക്കെതിരെ തുടക്കം മുതൽതന്നെ മണൽ മാഫിയ രംഗത്തിറങ്ങി. തുടർന്ന് കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. പലപ്പോഴായി നിലച്ച മണലെടുപ്പ് ഒരു മാസം മുമ്പാണ് പുനരാരംഭിച്ചത്. ഇപ്പോൾ സുപ്രീംകോടതി സ്‌റ്റേ നിലവിലുണ്ട്. ഇതുപ്രകാരം പുഴയിൽനിന്ന് മണലെടുക്കാമെങ്കിലും കയറ്റിയയക്കാൻ കഴിയാത്ത അവസ്ഥയാണ്. കിൻഫ്രയിൽ പ്രവർത്തിക്കുന്ന കമ്പനി തന്നെയാണ് തൊഴിലാളികൾക്കുള്ള കൂലി നൽകുന്നത് എന്നതിനാൽ മാത്രമാണ് മണലെടുപ്പ് മുടക്കമില്ലാതെ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.