ചതയദിനാഘോഷം

കുഴൽമന്ദം: എസ്.എൻ.ഡി.പി കുഴൽമന്ദം യൂനിയൻ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും കെ. കൃഷ്ണൻകുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ. മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശ്, സഹകരണ ബാങ്ക് പ്രസിഡൻറ് കെ. ശ്രീനിവാസൻ, യൂനിയൻ സെക്രട്ടറി കെ. മുരളീധരൻ, എസ്. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മാത്തൂർ എസ്.എൻ.ഡി.പി ശാഖ സംഘടിപ്പിച്ച യൂനിയൻ പ്രസിഡൻറ് ആർ. മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. ശിവദാസൻ അധ്യക്ഷത വഹിച്ചു. എസ്. രാമകൃഷ്ണൻ, ടി. ചന്ദ്രശേഖരൻ, സുനിൽകുമാർ, എം. മണി, ഭാർഗവി എന്നിവർ സംസാരിച്ചു. ആലത്തൂർ: ആനമാറി എസ്.എൻ.ഡി.പി ശാഖ ആഘോഷം യൂനിയൻ വൈസ് പ്രസിഡൻറ് എ.പി. ഷിനോജ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് എ.എൻ. പുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.എസ്. പ്രഭാകരൻ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പാലക്കാട്: വിജ്ഞാനോദയ സഭയുടെ ആഭിമുഖ്യത്തിൽ യാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. വിശേഷാൽ പൂജ, ഗുരുപൂജ പായസവിതരണം എന്നിവയുണ്ടായി. പൊതുസമ്മേളനത്തിൽ വിജ്ഞാനോദയ സഭ അധ്യക്ഷൻ വി.ജി. സുകുമാരൻ അധ്യക്ഷത വഹിച്ചു. എം. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സ്വാമി സന്മയാനന്ദ സരസ്വതി മുഖ്യാതിഥിയായി. കുടുംബസംഗമം 10ന് പാലക്കാട്: റെയിൽവേ കോളനി സൗഹൃദവേദി ഒന്നാം വാർഷികവും കുടുംബസംഗമവും സെപ്റ്റംബർ 10ന് നടത്തുമെന്ന് സെക്രട്ടറി കെ. മുരളീധരൻ അറിയിച്ചു. ഫോൺ: 90484 77345.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.