ഏഷ്യൻ സ്കൂൾ കായികമേളയിൽ മലപ്പുറത്തി​െൻറ താരങ്ങൾ

സുധീഷും ജുനൈനും ഇറാനിലേക്ക് തിരിച്ചു കോട്ടക്കൽ: ഇറാനിൽ നടക്കുന്ന ഏഷ്യൻ സ്കൂൾ കായികമേളയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മലപ്പുറത്തുനിന്നുള്ള മിടുക്കന്മാർ. സംസ്ഥാനത്തുനിന്നുള്ള അഞ്ചുപേരിൽ കോട്ടക്കൽ എടരിക്കോട് സ്വദേശി കെ. സുധീഷും മൊറയൂർ അരിമ്പ്ര സ്വദേശി കെ. ജുനൈനുമാണ് അണ്ടർ -18 ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ടീം സെലക്ഷൻ ക്യാമ്പ് നടന്ന ഹരിയാനയിൽനിന്ന് ഡൽഹി വഴി ബുധനാഴ്ച രാവിലെ ഇറാനിലേക്ക് പുറപ്പെട്ടു. ചേേലമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ഇരുവരും. കായികാധ്യാപകൻ കെ. മൻസൂറലിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. നേരേത്ത, ഇതേ സ്കൂളിൽനിന്ന് ഷബാസ് അഹമ്മദ് എന്ന വിദ്യാർഥിയും ഇന്ത്യൻ ടീമിലെത്തിയിരുന്നു. എടരിക്കോട് കേന്ദ്രമായ വൈ.എസ്.സി ക്ലബിന് കീഴിൽ 'സെപ്റ്റ്' അംഗമായാണ് സുധീഷ് ഫുട്ബാൾ മേഖലയിലെത്തുന്നത്. മികച്ച സംഘാടകനും പരിശീലകനുമായിരുന്ന അന്തരിച്ച പ്രജിത്ത് മാസ്റ്ററാണ് സുധീഷി​െൻറ കഴിവ് കണ്ടെത്തിയത്. പത്താംനമ്പർ ജഴ്സിയിൽ സുധീഷും ഏഴാം നമ്പർ ജഴ്സിയിൽ ജുനൈനും പന്തുതട്ടും. ഗോകുലം എഫ്.സി താരങ്ങൾ കൂടിയാണിവർ. അന്തമാനിൽ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തിന്‌ വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ഇരുവരും. പടം / സുധീഷും ജുനൈനും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.