സംസ്ഥാന സി.ബി.എസ്​.ഇ കായിക​മേള: പൂച്ചട്ടി ഭാരതീയ വിദ്യാഭവ​നും അടിമാലി വിശ്വദീപ്തിയും മുന്നിൽ

സി.ബി.എസ്.ഇ കായികമേള: പൂച്ചട്ടി ഭാരതീയ വിദ്യാഭവനും അടിമാലി വിശ്വദീപ്തിയും മുന്നിൽ പാലാ: സംസ്ഥാന സി.ബി.എസ്.ഇ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പൂച്ചട്ടി ഭാരതീയ വിദ്യാഭവ​െൻറയും അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളി​െൻറയും കുതിപ്പ്. തൃശൂർ മുതൽ കാസർകോടുവരെ ജില്ലകളും ലക്ഷദ്വീപും ഉൾപ്പെടുന്ന ക്ലസ്റ്റർ 10ൽ 64പോയൻറുമായാണ് പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിറി​െൻറ മുന്നേറ്റം . ക്ലസ്റ്റർ 11ൽ 63പോയൻറുമായാണ് അടിമാലി വിശ്വദീപ്തി മുന്നിലുള്ളത്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകൾ ഉൾപ്പെടുന്നതാണ് ക്ലസ്റ്റർ 11. ക്ലസ്റ്റർ 10ൽ പട്ടുരൈക്ക ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ(46) രണ്ടാമതും മാള ഹോളിേഗ്രസ് അക്കാദമി(40) മൂന്നാം സ്ഥാനത്തുമാണ്. ക്ലസ്റ്റർ 11ൽ 51പോയൻറുമായി മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളാണ് രണ്ടാമത്. വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ (41) മൂന്നാം സ്ഥാനത്താണ്. മഴ അലോസരം സൃഷ്ടിച്ച ആദ്യദിനം രണ്ടു ക്ലസ്റ്ററുകളിലായി 13 റെക്കോഡും പിറന്നു. ഉച്ചക്കുശേഷം മഴ കനത്തതോടെ ആദ്യദിനം നിശ്ചയിച്ച മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മാറ്റിയവ ശനിയാഴ്ച നടത്തും. ഞായറാഴ്ച സമാപനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.