മംഗലം ഡാം കടപ്പാറയിൽ യുവാവിന് കുത്തേറ്റു

വടക്കഞ്ചേരി: ബന്ധുവി​െൻറ വീടിന് കല്ലെറിഞ്ഞത് ചോദിക്കാനെത്തിയ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. മംഗലം ഡാം കടപ്പാറയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ജിബിൻ ചാക്കോക്കാണ് (26) കുത്തേറ്റത്. സംഭവത്തില്‍ ചിറ്റടി സ്വദേശി ജോസഫിനെതിരെ (60) മംഗലം ഡാം പൊലീസ് കേസെടുത്തു. ‌ കടപ്പാറ സ്കൂളിന് സമീപം താമസിക്കുന്ന മണ്ണൂക്കര തോമസി​െൻറ വീട്ടിലേക്ക് ജോസഫ് കല്ലെറി‍ഞ്ഞതിനെ തുടർന്ന് ഓട് പൊട്ടി. ശബ്ദം കേട്ട് പുറത്തിറങ്ങിയ തോമസിനും ഏറുകൊണ്ടു. സംഭവത്തെക്കുറിച്ച് ചോദിക്കാൻ ചെന്ന തോമസി​െൻറ ബന്ധു ജിബിന് കുത്തേൽക്കുകയായിരുന്നു. ജോസഫ് ഓടി രക്ഷപ്പെട്ടു. പരിക്കുകളോടെ ജിബിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.