വണ്ടൂർ: ലയൺസ് ക്ലബ് ഇൻറർനാഷനൽ വണ്ടൂർ ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ ശനിയാഴ്ച വാണിയമ്പലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പ് പി.വി. അബ്ദുൽ വഹാബ് എം.പി. ഉദ്‌ഘാടനം ചെയ്യും. എൻ.എസ്.എസ് യൂനിറ്റ്, അഹല്യ കണ്ണാശുപത്രി പാലക്കാട്, അഹല്യ ഡയബറ്റ്സ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ക്യാമ്പ് നടത്തുന്നത്. നേത്രപരിശോധന, പ്രമേഹ പരിശോധന, കാൽപാദ സംരക്ഷണം എന്നിവ ഉണ്ടാകും. തിമിര ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുന്നവരെ അന്നുതന്നെ പാലക്കാട് അഹല്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും യാത്രചെലവ്, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മുൻകൂർ ബുക്കിങ്ങിന് വാണിയമ്പലത്തെ വ്യാപാര സ്ഥാപനങ്ങളായ പവർ സ്റ്റീൽസ്, അരിമ്പ്ര ട്രേഡേഴ്സ്, വാണിയമ്പലം മെഡിക്കൽസ് എന്നിവിടങ്ങളിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൻ കെ.ടി. അബ്ദുല്ലക്കുട്ടി, മുൻ പ്രസിഡൻറ് ടി.കെ. സജാദ്, ട്രഷറർ പി.കെ. അബ്ദുൽ റസാഖ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ഷിജിൻ എന്നിവർ സംബന്ധിച്ചു. ഫോൺ: 9544990727.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.