തൃത്താല: എം.എസ്.എഫ് തൃത്താല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. പാഠപുസ്തക വിതരണത്തിലെ അപാകതയിലും വിദ്യഭാസ വകുപ്പിെൻറ അനാസ്ഥയിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ യു. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. മുസ്തഫ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ബി.എസ്. മുസ്തഫ തങ്ങൾ, ഷറഫു പിലാക്കൽ, ആസിം ആളത്ത്, നവാഫ് തൃത്താല, ഹസീബ്, ഷിയാസ്, താഹിർ, ഇർഷാദ് തൃത്താല, സാദിഖ്, റാഷിദ്, ഷാക്കിർ, മുർത്തള, മുഹമ്മദ് സൗത്ത് തൃത്താല, അലി തുടങ്ങിയവർ സംസാരിച്ചു. ടി.പി ഷബീർ സ്വാഗതവും മുഹ്സിൻ ആലൂർ നന്ദിയും പറഞ്ഞു. ............................ പടം മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃത്താല എ.ഇ.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ച് ..................................... പണം തിരിച്ചുപിടിക്കണമെന്ന് ഒറ്റപ്പാലം: പാലക്കാട്--കുളപ്പുള്ളി സംസ്ഥാന പാതയുടെ വികസനത്തിന് ഭൂമി ഏറ്റെടുത്തതിന് നൽകിയ നഷ്ടപരിഹാരത്തുക തിരിച്ചുപിടിക്കണമെന്ന് സിറ്റിസൺ ഫോറം ആവശ്യപ്പെട്ടു. സർക്കാർ ഭൂമി കയ്യേറി സ്വകാര്യഭൂമിയാക്കിവർ നഷ്ടപരിഹാരത്തുക തട്ടിയെടുക്കുകയായിരുന്നെന്ന് ഫോറം ആരോപിച്ചു. നഷ്ടപരിഹാരം കൈപ്പറ്റിയവരിൽ നിന്ന് തുക തിരിച്ചുപിടിക്കണമെന്ന് സബ് കലക്ടർ ഉത്തരവിറക്കിയ സാഹചര്യത്തിൽ ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഫോറം പ്രസിഡൻറ് ആർ.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഭാസ്കരൻ പാലത്തോൾ അധ്യക്ഷത വഹിച്ചു. വി.പി. രാധാകൃഷ്ണൻ, എ.പ്രബിൻ, ഉസ്മാൻ കരണംകോട് എന്നിവർ സംസാരിച്ചു. തപാൽദിനം ആചരിച്ചു അലനല്ലൂർ: ഭരണകർത്താക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ എന്നിവർക്ക് കത്തെഴുതി ഭീമനാട് ഗവ.യു.പി.സ്കൂൾ വിദ്യാർഥികൾ തപാൽ ദിനം വ്യത്യസ്തമാക്കി. പൊതുവിദ്യാഭ്യാസ രംഗം നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കാണ് കുട്ടികൾ കത്തെഴുതിയത്. സ്കൂൾ തപാൽ സംവിധാനത്തിെൻറ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ. വിജയകൃഷ്ണൻ നിർവഹിച്ചു. പോസ്റ്റ്മാനായി അസ്നഫിനെ തെരഞ്ഞെടുത്തു. കെ.കെ. ഉമ്മുസൽമ, എം. സബിത, പി. ശ്രീലത, കെ.സി. അഷ്റഫ്, പി. ജംഷീന, അനന്യ കൃഷ്ണകുമാർ, അഭിനവ്, ഉദ്ധവ്, ഷിഫ ഷെറിൻ, അലൻ രാജീവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.