രക്ഷിതാക്കളിൽ വായനശീലം വളർത്താൻ അക്ഷരം പദ്ധതിയുമായി ഒ.യു.പി സ്‌കൂൾ

തിരൂരങ്ങാടി: തിരൂരങ്ങാടി ഒ.യു.പി സ്‌കൂളിലെ 'ഡ്രീം 18'​െൻറ ഭാഗമായി അക്ഷരം പേരിൽ പരിപാടി സംഘടിപ്പിച്ചു. രക്ഷിതാക്കളിൽ വായനശീലം വളർത്താനായി യങ്മെൻ ലൈബ്രറിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ കലാം മാസ്റ്ററും സ്‌കൂളിൽ പുതുതായി ആരംഭിച്ച എസ്.പി.സി യൂനിറ്റി​െൻറ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.ടി. റഹീദയും നിർവഹിച്ചു. ജില്ലയിലെ മികച്ച സ്‌കൗട്ട് യൂനിറ്റിനുള്ള ഉപഹാരവും സ്‌കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന ലോങ് സർവിസ് ഡക്കറേഷൻ അവാർഡ് നേടിയ സ്‌കൂളിലെ അബ്ദുറഹ്മാൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ. മുഹമ്മദലി പുസ്തക വിതരണം നടത്തി. സ്‌കൂൾ മാനേജർ എം.കെ. അബ്ദുറഹ്മാൻ റഷീദ് പരപ്പനങ്ങാടി, കെ. സോമൻ മാസ്റ്റർ, സഫ്രിന ചെറ്റാലി, പി.ടി. അബൂബക്കർ സിദ്ദീഖ്, എ.കെ. ഉമ്മുസൽമ ടീച്ചർ, കെ.ടി. അയ്യൂബ്, ഹെഡ്മാസ്റ്റർ പി. അഷ്‌റഫ്, പി. മുനീർ, കെ.ടി. ഹനീഫ, ഇ.വി. ജാസിദ്, മുസ്തഫ ചെറുമുക്ക് എന്നിവർ സംസാരിച്ചു. ഫോട്ടോ: തിരൂരങ്ങാടി ഒ.യു.പി സ്‌കൂളിൽ അക്ഷരം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.