ജാറം തകർക്കൽ: ആർ.ഡി.ഒ സർവകക്ഷിയോഗം വിളിച്ചു ചേർത്തു

------------------------------നിലമ്പൂർ: നാടുകാണി ചുരത്തിലെ മഖാം ജാറം തകർത്തതുമായി ബന്ധപ്പെട്ട് അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കുന്നതിന് ആർ.ഡി.ഒ സർവകക്ഷിയോഗം വിളിച്ചുചേർത്തു. നിലമ്പൂർ എം.എൽ.എ പി.വി. അൻവറി‍​െൻറ സാന്നിധ‍്യത്തിൽ നിലമ്പൂർ താലൂക്ക് ഓഫിസിലാണ് ഞായറാഴ്ച വൈകീട്ട് മൂന്നോടെ യോഗം ചേർന്നത്. വഴിക്കടവ് പഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി വിവിധ രാഷ്ട്രീയ-മത സംഘടന നേതാക്കളും ഉദ‍്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പ്രതികളെ എത്രയും പെെട്ടന്ന് പിടികൂടാനുള്ള ഊർജിതമായ അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും കുറ്റക്കാർ ആരായാലും ശക്തമായ നിയമനടപടിയുണ്ടാവുമെന്നും യോഗത്തിൽ പങ്കെടുത്ത സ്പെഷ‍്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസ് കുമാർ ഉറപ്പ് നൽകി. ജാറം തകർത്ത നടപടി വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും കുറ്റവാളികളെ പിടികൂടുന്നതിന് പൊലീസി‍​െൻറ അന്വേഷണത്തോട് ക്ഷമയോടെ സഹകരിക്കണമെന്നും പി.വി. അൻവർ എം.എൽ.എ പറഞ്ഞു. വിഷയം ഗൗരവമായാണ് കാണുന്നതെന്നും പ്രതികളെ പിടികൂടാൻ പരമാവധി ശ്രമം നടത്തുന്നതായും ആർ.ഡി.ഒ രജീഷ് പറഞ്ഞു. ജാറത്തിന് സമീപം സി.സി.ടി.വി കാമറ സ്ഥാപിക്കാനും സുരക്ഷവേലി സ്ഥാപിക്കാനും തീരുമാനമായി. തിങ്കളാഴ്ച രാവിലെ പതിനൊന്നിന് വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ പഞ്ചായത്തുതലത്തിൽ സർവകക്ഷിയോഗം ചേരാനും തീരുമാനിച്ചു. നിലമ്പൂർ തഹസിൽദാർ പി.പി. ജയചന്ദ്രൻ, നിലമ്പൂർ, എടക്കര സി.ഐമാർ, വഴിക്കടവ് എസ്.ഐ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. പടം: 4 ആർ.ഡി.ഒ വിളിച്ചുചേർത്ത സർവകക്ഷിയോഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.