വേങ്ങര: പറപ്പൂരിൽ ഇടതുകക്ഷികളും ചെറുപാർട്ടികളുമായി ചേർന്ന് അധികാരത്തിൽ വന്ന ജനകീയമുന്നണിയിൽ പിളർപ്പുണ്ടാക്കാനുള്ള മുസ്ലിംലീഗ് നീക്കത്തിന് തിരിച്ചടി. ബന്ധം വിളക്കിച്ചേർക്കാൻ കോൺഗ്രസിെൻറയും ലീഗിെൻറയും ജില്ല, -സംസ്ഥാന നേതാക്കൾ ശ്രമം നടത്തിയെങ്കിലും മുന്നണിബന്ധം ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം. പറപ്പൂരിൽ ജനകീയമുന്നണി സംവിധാനം തകരുന്നു എന്ന തരത്തിൽ വാർത്ത പരന്നതോടെയാണ് ജനകീയ മുന്നണിയുടെ 12 അംഗങ്ങളും മുന്നണിയായിത്തന്നെ തുടരുമെന്നും ലീഗുമായി ഒരു ഒത്തുതീർപ്പിനുമില്ലെന്നും പ്രസ്താവനയിറക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിട്ട കോൺഗ്രസും ഇടതുകക്ഷികളും ചെറുപാർട്ടികളുമായി ചേർന്ന് ലീഗിനെതിരെ മത്സരിക്കുകയും ആകെയുള്ള 12 സീറ്റിൽ വിജയിക്കുകയും ചെയ്തു. ഏഴ് സീറ്റ് മാത്രം ലഭിച്ച ലീഗ് ഭരണം നഷ്ടമായതോടെ യു.ഡി.എഫ് സംവിധാനം തിരിച്ച് കൊണ്ടുവരുന്നതിനുള്ള തീവ്രശ്രമം നടത്തി വരികയായിരുന്നു. എന്നാൽ, ജനകീയമുന്നണി രൂപപ്പെടുത്തുന്നതിൽ നേതൃപരമായ പങ്കുവഹിച്ച കോൺഗ്രസ് പ്രാദേശിക നേതൃത്വം മറ്റു പാർട്ടികളെ ചതിച്ച് ഭരണമാറ്റത്തിന് തയാറല്ലെന്ന നിലപാടിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.