മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വല്ലതുമൊക്കെ പറയുമെങ്കിലും യു.ഡി.എഫ് സർക്കാർ തുടങ്ങിെവച്ച നല്ലകാര്യങ്ങൾ തുടരുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. ജില്ലയുടെ വികസനത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച ഇ. അഹമ്മദ് സ്മാരക നഗരസഭ ബസ്സ്റ്റാൻഡ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൃത്തിയുള്ള ബസ്സ്റ്റാൻഡാക്കി ഇതിനെ മാറ്റാൻ എല്ലാവരും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ അടികണ്ടാൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഒരു അടുപ്പവുമില്ലെന്നു തോന്നുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ തങ്ങൾ സുഹൃത്തുക്കളാകുമെന്ന് നിയുക്ത എം.പി പി.കെ. കുഞ്ഞാലിക്കുട്ടി. മന്ത്രി ഐസക്കുമായുള്ള ബന്ധത്തെ ചടങ്ങിൽ പരാമർശിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാൻഡിനോടുചേർന്ന് ഷോപ്പിങ് കോംപ്ലക്സ് പണിത് വരുമാനമാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, ഉപാധ്യക്ഷൻ പെരുമ്പള്ളി സെയ്ദ്, സ്ഥിരംസമിതി അധ്യക്ഷരായ മറിയുമ്മ ഷെരീഫ്, പരി അബ്ദുൽ മജീദ്, ഒ.പി. റജീന ഹുസൈൻ, പി.എ. അബ്ദുൽ സലീം, ഫസീന, കുഞ്ഞിമുഹമ്മദ്, മറ്റു കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.