തിരൂർ: ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛെൻറ ജന്മഭൂമിയായ തുഞ്ചൻ പറമ്പ് സൗന്ദര്യവത്കരണത്തിന് രണ്ട് കോടിയുടെ പദ്ധതി. ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പുതിയ ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ, ലാൻഡ് സ്കേപ്പിങ് എന്നിവയാണ് പ്രധാനപ്രവൃത്തികൾ. സരസ്വതി മണ്ഡപത്തിനും തുഞ്ചൻ സ്മാരക മണ്ഡപത്തിനും സമീപം മേൽക്കൂരയോടുകൂടിയ നടപ്പാതകൾ നിർമിക്കും. വിദ്യാരംഭനാളിൽ കുരുന്നുകളുമായി എത്തുന്നവർക്ക് മഴയും വെയിലുമേൽക്കാതിരിക്കാനാണിത്. തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പുസ്തകോത്സവത്തിന് പവലിയനും പദ്ധതിയിലുണ്ട്. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്ന രീതിയിലുള്ള പവലിയനാണ് നിർമിക്കുക. സ്ഥലനഷ്ടമുണ്ടാകാതിരിക്കാനാണിത്. കുളങ്ങളും മോടി കൂട്ടും. പ്രമുഖ ആർക്കിടെക്ചർ ആർ. ശങ്കറിെൻറ നേതൃത്വത്തിലാണ് സൗന്ദര്യവത്കരണം. രാവിലെ പത്തിനാണ് ഉദ്ഘാടനം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. തുഞ്ചൻ സ്മാരക പ്രസിദ്ധീകരണ വിഭാഗം ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. തുഞ്ചൻ ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവൻ നായർ ആമുഖപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.