കോട്ടക്കൽ: കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസലിങ് സെൻറർ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. തവനൂരിൽ രണ്ടു മാസത്തിനകം സെൻററിെൻറ പ്രവൃത്തികൾ ആരംഭിക്കും. തുടർന്ന് മറ്റു ജില്ലകളിലേക്കുകൂടി സെൻററുകൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിൽ കുടുംബശ്രീ വാർഷികാഘോഷങ്ങളുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ.കെ. നാസർ അധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ ജേതാക്കളായവർക്കുള്ള പുരസ്കാരം മന്ത്രി കൈമാറി. കൊണ്ടോട്ടി (99) താലൂക്കിനാണ് കിരീടം. തിരൂരങ്ങാടി (76) ഏറനാട് (75) താലൂക്കുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷരായ പി. ഉസ്മാൻ കുട്ടി, സാജിദ് മങ്ങാട്ടിൽ, ടി.വി. സുലൈഖാബി, ടി.പി. സുബൈർ, പി. സുലൈമാൻ എന്നിവരും സംസാരിച്ചു. ജില്ല കോഒാഡിനേറ്റർ സി.കെ. ഹേമലത സ്വാഗതവും കെ.എം. വിനോദ് നന്ദിയും പറഞ്ഞു. കായികോത്സവം തിങ്കളാഴ്ച രാവിലെ പത്തിന് ഗവ. രാജാസ് എച്ച്.എസ്.എസ് മൈതാനത്ത് നടക്കും. കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യും. എട്ടിനങ്ങളിലായാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.