മലപ്പുറം: ‘കുട്ടികളോടൊത്തുകൂടാം വൃത്തിയുള്ള ലോകമൊരുക്കാം’ സന്ദേശമുയർത്തി കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രീഷ്മോത്സവം ആരംഭിച്ചു. സംസ്ഥാന ശുചിത്വ മിഷെൻറ ‘എെൻറ മാലിന്യം എെൻറ ഉത്തരവാദിത്തം’ നയം വിദ്യാര്ഥികളിലെത്തിക്കാനുദ്ദേശിച്ചാണ് ക്യാമ്പ്.ത്രിദിന ക്യാമ്പിലെ ഓരോ ദിവസവും ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയ പേരിലാണ് അറിയപ്പെടുക. തദ്ദേശ സ്വയം ഭരണം, ആരോഗ്യം, വിദ്യാഭ്യാസം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ സഹകരണത്തിലാണ് പരിപാടി. പ്രാദേശികമായി ലഭിക്കുന്ന വിഷരഹിത ആഹാര രീതി പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ഉപയോഗം കുറക്കാനുള്ള പരിശീലനം, മാരകരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, പാഴ്വസ്തുക്കളുടെ പുനരുപയോഗം, നാടന്‍കലകളുടെ അവതരണം തുടങ്ങിയവ ക്യാമ്പിെൻറ ഭാഗമാണ്.ചെമ്മങ്കടവ് ഗവ. മാപ്പിള യു.പി സ്കൂളില്‍ നടക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡൻറ് കെ. രമാദേവി അധ്യക്ഷത വഹിച്ചു. എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്ന മോള് ആമിയന്‍, കെ. മുഹമ്മദലി, പി. അഹമ്മദ്കുട്ടി, പരി ശിവശങ്കന്, ഇ. കമറുദ്ദീന്, പി.പി. അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്യാമ്പ് തിങ്കളാഴ്ച വൈകുന്നേരത്തോടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.