മലപ്പുറം: ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റ് വര്‍ധിപ്പിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല ഹയര്‍സെക്കൻഡറി കൊളോക്കിയം ആവശ്യപ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍ പ്ലസ് ടു സ്കൂളുകളില്‍ നവീന കോഴ്സുകളും അഡീഷനന്‍ ബാച്ചുകളും അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിവിധ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. പത്തംഗ ഹയര്‍ സെക്കൻഡറി വിങ്ങിന് രൂപം നല്കി. സംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍, ഹസന് സഖാഫി പൂക്കോട്ടൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ശഹീര്‍ അന്‍വരി പുറങ്ങ് എന്നിവർ ക്ലാസെടുത്തു. നിയാസലി ശിഹാബ് തങ്ങള്‍, ശാഫി മാസ്റ്റര്‍ ആട്ടീരി, അശ്റഫ് മലയില്‍, ഉമര്‍ ഫാറൂഖ് ഫൈസി മണിമൂളി, യു.കെ.എം. ബശീര്‍ മൗലവി, ഉമര്‍ ദാരിമി പുളിയക്കോട്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, മുഹമ്മദലി പുളിക്കല്‍, ശമീര്‍ ഫൈസി പുത്തനങ്ങാടി, സല്മാന് ഫൈസി തിരൂര്‍ക്കാട്, സൈനുദ്ദീന്‍ ഒളവട്ടൂര്‍, ശഫീഖ് പൂക്കൊളത്തൂര്‍, മുജീബ് അന്‍വരി ഐങ്കലം, ഷാജഹാന് താനൂര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.