മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ ഡയറക്ടറേറ്റ്, ആരോഗ്യ വിദ്യാഭ്യാസ വിഭാഗങ്ങളിലെ ഡോക്ടർമാരെ വെച്ച് ഡ്യൂട്ടി ക്രമീകരിക്കാനാവാത്ത സ്ഥിതിയാണെന്ന് കാണിച്ച് ഭരണവിഭാഗം സൂപ്രണ്ട് സംസ്ഥാന സർക്കാറിന് കത്ത് നൽകി. രണ്ട് വിഭാഗത്തിനും സേവനവ്യവസ്ഥ വ്യത്യസ്തമായതിനാൽ പ്രവർത്തനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിൽ വ്യക്തത വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ക്ലിനിക്കൽ വിഭാഗം ജൂനിയർ െറസിഡൻറുമാർ തങ്ങളെകൊണ്ട് മാത്രം കാഷ്വാലിറ്റി മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് പറഞ്ഞ് ബഹിഷ്കരണ സമരം തുടങ്ങിയിരുന്നു. ഇതുമൂലം രണ്ടുതവണ അത്യാഹിതവിഭാഗം പ്രവർത്തനം മുടങ്ങിയതോടെയാണ് സൂപ്രണ്ട് കത്ത് നൽകിയത്. വെറുതെയിരുന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വാങ്ങുന്ന ശമ്പളവും നിർബന്ധമല്ലാത്ത കാഷ്വാലിറ്റി ജോലി ചെയ്ത് തങ്ങൾ വാങ്ങുന്ന ശമ്പളവും തമ്മിലെ അന്തരമാണ് ജൂനിയർ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ കാഷ്വാലിറ്റി ഡ്യൂട്ടി മാത്രമായി ചെയ്യില്ലെന്നും പി.ജിയുള്ള സീനിയർ െറസിഡൻറുമാരെ കൂടി ഉൾപ്പെടുത്തണമെന്നും ആരോഗ്യ ഡയറക്ടറേറ്റിന് കീഴിലെ മൂന്നുപേർ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ ഡയറക്ടറേറ്റിന് മൂന്ന് കാഷ്വാലിറ്റി സി.ഒമാരും എട്ട് അസി. സർജൻമാരുമാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 19 ജൂനിയർ െറസിഡൻറുമാരും 15 ക്ലിനിക്കൽ നോൺ അക്കാദമിക് സീനിയർ െറസിഡൻറുമാരുമുണ്ട്. ഇവരുടെയെല്ലാം മുകളിലാണ് പ്രഫസർമാരും അസോസിയേറ്റുമാരും. മൂന്നര വർഷമായി പ്രഫസർമാരും അസോ. പ്രഫസർമാരുമടങ്ങുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ എത്തുന്നില്ല. ഇവരെക്കൊണ്ട് ചട്ടപ്രകാരമുള്ള ജോലി ചെയ്യിപ്പിക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല. മെഡിക്കൽ കൗൺസിൽ പ്രതിനിധികൾ വരുമ്പോൾ മാത്രമേ ഇവരിൽ പലരെയും കാണുന്നുള്ളൂവെന്നും ആക്ഷേപമുണ്ട്. ആശുപത്രിയിലുള്ളവരാവട്ടെ ഡ്യൂട്ടിക്കിട്ടാലും ജോലി ചെയ്യുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.