മലപ്പുറം: കാനനഭംഗിയുടെ നിഗൂഢതകളിലേക്ക് അവർ 12 പേരിറങ്ങിയത് ഫോട്ടോഗ്രാഫർമാരായി അറിയപ്പെട്ടിട്ടേയല്ല. അങ്ങനെ അറിയപ്പെടണമെന്ന് ഇവരിൽ പലർക്കും ചിന്തയുമില്ല. കാടിനോടും മൃഗങ്ങളോടുമുള്ള സ്നേഹത്തിൽ മിന്നിത്തെളിയുകയായിരുന്നു ഒാരോ ചിത്രവും. മലപ്പുറം ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന വന്യജീവി ഫോട്ടോപ്രദർശനം വിളിച്ചുപറയുന്നത് കാടിെൻറ വശ്യത മാത്രമല്ല, 12 ഫോേട്ടാഗ്രാഫർമാരുടെ കാമറാപ്രണയം കൂടിയാണ്. വെൽഡർ മുതൽ ഡോക്ടർ വരെ ആർട്ട് ഓഫ് നാച്വർ ഗ്രൂപ്പിൽ പെടും. കോട്ടയം മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി ജയകുമാർ. തിരുവല്ല സ്വദേശിയാണ്. രവി ഉണ്ണി, ചെർപ്പുളശ്ശേരി തൂത സ്വദേശി. മലപ്പുറം രാമപുരത്ത് കനറ ബാങ്ക് ഉദ്യോഗസ്ഥൻ. സുജീഷ് പുത്തന്‍വീട്ടില്‍, ഇൻറീരിയർ ഡിസൈനിങ് ചെയ്യുന്ന ഇദ്ദേഹം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശിയാണ്. ഫാറൂഖ് കോളജിനടുത്ത് കാരാടാണ് സത്രജിത്തിെൻറ സ്വദേശം. ടയർ പഞ്ചർ കടയിലാണ് ജോലി. കമ്പനി ഓഫിസ് സെക്രട്ടറിയായി ജോലി നോക്കുന്ന ശ്രീജ സന്തോഷ് എറണാകുളം ആലുവ സ്വദേശിയാണ്. സംഗീത എ. ബാലകൃഷ്ണന് സോഫ്റ്റ് വെയർ എൻജിനീയറാണ്. മലപ്പുറമാണ് സ്വദേശം. വനംവകുപ്പിെൻറ സർവേകളിൽ അടക്കം പങ്കെടുക്കുന്നത് കാടിനോടുള്ള ഇഷ്ടം കൊണ്ടുതന്നെ. ബി. സജു, മലപ്പുറം ആർ.ടി.ഒ ഓഫിസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ്. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി സ്വദേശിയായ വിനീത് മണലിയില്‍ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മേൽമുറി സ്വദേശിയായ ഉമ്മര്‍ ബാവ വിദേശത്ത് ഡിസൈനറാണ്. സുജിത്ത് കാരാട് ഫാറൂഖ് കോളജിനടുത്ത കാരാട് സ്റ്റുഡിയോ നടത്തുന്നു. മലപ്പുറത്ത് സ്റ്റുഡിയോ നടത്തുന്ന മുരളി ഐറിസ് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മലപ്പുറം വലിയങ്ങാടി സ്വദേശിയായ ജസീക് തണ്ടുതുലാന്‍ വെൽഡറാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെടുത്ത ഇവരുടെ തെരഞ്ഞെടുത്ത ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാടകങ്ങളിലെ ഭാവപ്പകര്‍ച്ചകള്‍ ഒപ്പിയെടുത്ത ഫോട്ടോകൾ കാഴ്ചക്കപ്പുറം പ്രകൃതി സംരക്ഷണ സന്ദേശം കൂടി പകരുന്നുണ്ട്. മേയ് 14 വരെ രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് പ്രദര്‍ശനം. വ്യാഴാഴ്ച പ്രശസ്ത ഫോട്ടോഗ്രാഫർ അജീബ് കോമാച്ചിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.