കൊേണ്ടാട്ടി: വലിയ സ്ഥാനങ്ങളിലെത്തുേമ്പാൾ വിനയം ജീവിതത്തിെൻറ ഭാഗമാക്കണമെന്ന് കൊണ്ടോട്ടി മണ്ഡലത്തിെൻറ വിദ്യാഭ്യാസ ബ്രാൻഡ് അംബാസഡറും നാഗാലാൻഡിലെ ഉൗർജ വകുപ്പ് ജോയൻറ് സെക്രട്ടറിയുമായ മുഹമ്മദലി ശിഹാബ്. ‘മാധ്യമ’വും െകാച്ചി ലണ്ടൻ കോളജ് ഒാഫ് ബിസിനസ് ആൻഡ് ഫൈനാൻസും ചേർന്ന് ബിരുദ, പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സൗജന്യ വിഭ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ എന്ന നിലയിൽ ജീവിതത്തിൽ നിക്ഷേപം നടത്തേണ്ട സമയമാണിത്. എന്താകാൻ ആഗ്രഹിക്കുന്നുവോ അതായി തീരാനാണ് ശ്രമിക്കേണ്ടത്. മത്സരങ്ങളുടെ കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ഇൗ സമയത്ത് നിങ്ങളുടെ കാഴ്ചപ്പാടുകളെയാണ് ഉയർത്തേണ്ടത്. ‘മാധ്യമ’ത്തിെൻറ സാമൂഹികപ്രതിബദ്ധതയാണ് ഇത്തരം പരിപാടികൾക്ക് പിന്നിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമം മലപ്പുറം സീനിയർ റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. എജുക്കേഷൻ ആൻഡ് കരിയർ വിദഗ്ധൻ ജെറീഷ് വയനാട് െസമിനാറിന് നേതൃത്വം നൽകി. ബിസിനസ് െഡവലപ്മെൻറ് ഒാഫിസർ സി.കെ. റഷീദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.