തേഞ്ഞിപ്പലം: ചേളാരി ഐ.ഒ.സി പ്ലാൻറിലേക്ക് പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് പിറകോട്ടുപോയി മറ്റൊരു ലോറിയിലും കാറിലുമിടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മതില് തകര്‍ന്ന് റോഡിലേക്ക് മറിഞ്ഞു. ബുള്ളറ്റ് ടാങ്കറില്‍ പാചകവാതകം ഉണ്ടായിരുന്നെങ്കിലും ചോര്‍ച്ചയുണ്ടാകാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെയാണ് സംഭവം. ഐ.ഒ.സി പ്ലാൻറിന് മുന്നിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് ടാങ്കറാണ് ഡ്രൈവറില്ലാത്ത സമയത്ത് പിറകോട്ടുപോയി അപകടമുണ്ടായത്. ബുള്ളറ്റ് ടാങ്കറിടിച്ച കാര്‍ പാര്‍ക്കിങ് ഏരിയയിലെ ചുറ്റുമതില്‍ തകര്‍ത്ത് ചേളാരി- മുണ്ടിയന്മാട് റോഡിലേക്കാണ് മറിഞ്ഞത്. അപകടസമയത്ത് കാറില്‍ ആളില്ലാത്തതിനാല്‍ ആളപായം ഒഴിവായി. അപകടം ചേളാരി ഐ.ഒ.സി പാൻറിന് സമീപത്തായത് ആശങ്കക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.