മൊറയൂർ: ഇന്ത്യൻ ഫുട്ബാളിലെ സുവർണ പ്രതിരോധ താരം അനസ് എടത്തൊടിക കുരുന്നുകൾക്ക് കളിപാഠം പകരാനെത്തി. ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാമ്പിലെ തിരക്കിനും ഫിനിഷിങ് ഘട്ടത്തിലെത്തി നിൽക്കുന്ന ഐ ലീഗിനിടയിലും കിട്ടിയ രണ്ടേ രണ്ട് ദിവസത്തെ ലീവിന് നാട്ടിലെത്തിയതാണ് അനസ്. തെൻറ മകളെ അറിവിെൻറ ആദ്യപാഠങ്ങൾക്കായി സ്കൂളിൽ ചേർത്തുകഴിഞ്ഞ് അൽപം കുടുംബ കാര്യങ്ങളും കഴിഞ്ഞുള്ള സമയം ഫുട്ബാൾ ക്യാമ്പിലായിരുന്നു അനസ്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തനിക്ക് ഫുട്ബാളിലെ ആദ്യക്ഷരങ്ങൾ ചൊല്ലിത്തന്ന് വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകൻ സി.ടി. അജ്മലിനെയും അരിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ രണ്ട് വർഷത്തോളമായി നടത്തുന്ന ഫുട്ബാൾ പരിശീലന ക്യാമ്പിലെ കുരുന്നു പ്രതിഭകളെയും ചെന്നുകണ്ടു. കൊൽക്കത്തയിൽനിന്ന് നാട്ടിലെത്തിയ ഇൻറർ നാഷനൽ താരം പുതിയ താരങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് അപ്രതീക്ഷിതമായാണ് വന്നുചേർന്നത്. അനസ് ക്യാമ്പിൽ എത്തിയപ്പോൾ പതിവായി അരിമ്പ്രയിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും കൂടാതെ കൊണ്ടോട്ടി, നെടിയിരുപ്പ്, വാഴക്കാട് ചീക്കോട്, പുളിക്കൽ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറിലധികം കുട്ടികൾ പരിശീലനത്തിനായി മൈതാനത്തുണ്ടായിരുന്നു. അജ്മലിനെക്കൂടാതെ അദ്ദേഹത്തിെൻറ ബാല്യകാല ഫുട്ബാൾ ഗുരുവും മുൻ ജില്ല താരവുമായിരുന്ന അരിമ്പ്ര ഇ. ഹംസ ഹാജിയും ക്യാമ്പിൽ പരിശീലകനായുണ്ടായിരുന്നു. ഇന്ത്യൻ താരമെന്ന മട്ടും ഭാവവുമില്ലാതെ തികഞ്ഞ ലാളിത്യത്തോടെ തനിയെ വാഹനമോടിച്ച് വൈകീട്ട് മൂന്നു മണിക്ക് അരിമ്പ്രയിലെ മൈതാനത്തെത്തിയ അനസ് എടത്തൊടിക ഏകദേശം രണ്ടര മണിക്കൂർ കുട്ടികളോടൊത്ത് ചെലവഴിച്ചു. സ്കൂൾ തലത്തിൽ െവച്ച് താനാദ്യമായി ബൂട്ടണിഞ്ഞത് മുതൽ പത്ത് വർഷത്തെ പ്രഫഷനൽ കരിയറിനിടക്ക് ഐ ലീഗുകളിലും ഐ.എസ്.എല്ലിലും ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പുകളിലും സംസ്ഥാന^ദേശീയ ടീമുകൾക്കൊപ്പവുമെല്ലാം ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയും ആധുനിക ഫുട്ബാളിൽ കുട്ടികൾ ഉൾക്കൊള്ളേണ്ട പല പാഠങ്ങളും ശീലങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്തു. ശേഷം ക്യാമ്പിലെ കുട്ടികളുടെ പ്ലേയിങ് യൂനിഫോം പ്രകാശനം ചെയ്ത് ക്യാമ്പിലെ നൂറിൽപരം കുട്ടികൾക്കും അത് സമ്മാനിച്ച് അവരോടൊപ്പം ഗ്രൂപ് ഫോട്ടോക്കും പോസ് ചെയ്തു. എല്ലാവരും വലിയ കളിക്കാരാവെട്ട എന്നാശംസിച്ച് മൈതാനം വിടാനൊരുങ്ങിയ താരത്തെ കൊൽക്കത്തയിൽ നടക്കുന്ന ഐ ലീഗ് സമാപന മത്സരത്തിന് സർവവിധ വിജയാശംസകൾ തിരിച്ചും നേർന്നാണ് കുട്ടികൾ യാത്രയാക്കിയത്. 2011ൽ ആരംഭിച്ച ഈ സൗജന്യ പരിശീലന ക്യാമ്പിൽ ഇന്ന് 120ഓളം കുട്ടികൾ പരിശീലനം നേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.