മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സി സോണ്‍ മത്സരത്തിെൻറ സ്റ്റേജ് മത്സരങ്ങള്‍ക്ക് തിങ്കളാഴ്ച അരങ്ങുണരും. മലപ്പുറം ഗവ. കോളജ് മുഖ്യവേദിയായി നടക്കുന്ന മത്സരങ്ങള്‍ക്ക് നാല് സ്റ്റേജുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മേയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി നടക്കുന്ന കലോത്സവത്തില്‍ 121 അഫിലിയേറ്റഡ് കോളജുകളില്‍നിന്നുള്ള അയ്യായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കം. 61 ഇനങ്ങളിലാണ് സ്റ്റേജ് മത്സരങ്ങള്‍. രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. പത്തിന് നിയുക്ത എം.പി പി.കെ. കുഞ്ഞാലിക്കുട്ടി പരിപാടികൾ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈന് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. കലോത്സവം വന്‍ വിജയമാക്കുന്നതിന് മലപ്പുറം ഗവ. കോളജില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.