ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ വ​ന്‍ തോ​തി​ല്‍ മാ​ലി​ന്യം തള്ളി

എടക്കര: ജനവാസ കേന്ദ്രത്തില്‍ മാലിന്യ നിക്ഷേപം ജനങ്ങള്‍ ആശങ്കയിലാക്കി. പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം ഇരൂള്‍കുന്നില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതില്‍ മാലിന്യം നിക്ഷേപിച്ചത്. രാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വന്‍ കുഴികളുണ്ടാക്കിയ ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മാലിന്യം നിറച്ച വാഹനങ്ങൾ എത്തിയത്. നാല് ലോഡ് കുഴികളില്‍ നിക്ഷേപിച്ചശേഷം യന്ത്രം ഉപയോഗിച്ച് ഇവ മൂടുകയും ചെയ്തു. നേരം പുലര്‍ന്നാണ് നാട്ടുകാര്‍ വിവരമറിയുന്നത്. സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും എത്തുന്ന മാലിന്യം മൂടുന്നതിനായി നിര്‍ത്തിയിട്ട മണ്ണുമാന്തി യന്ത്രവുമായി ഡ്രൈവര്‍ മടങ്ങി. എതിര്‍പ്പ് ശക്തമായതിനാല്‍ പിന്നീട് മാലിന്യം എത്തിയില്ല. കോഴിക്കോട് ഭാഗത്തുള്ള ഏതോ ആശുപത്രിയില്‍ നിന്നുള്ള മാലിന്യമാണ് നിക്ഷേപിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യം നിക്ഷേപിച്ചതിന് സമീപപ്രദേശത്ത് ഇരുപത്തിയഞ്ചോളം വീടുകളുണ്ട്. മിക്ക വീടുകളിലും കിണറുകളുമുണ്ട്. മാലിന്യനിക്ഷേപം കുടിവെള്ള േസ്രാതസ്സുകള്‍ മലിനപ്പെടുത്തുമെന്ന ഭീതിയിലാണ് ജനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.