ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ത്തി‍െൻറ ജ​യം ത​ട​ഞ്ഞ ന​ട​പ​ടി ജി​ല്ല കോ​ട​തി സ്​​​റ്റേ ചെ​യ്തു

കരുളായി: കരുളായി ഗ്രാമപഞ്ചായത്തിലെ 13 ാം വാര്‍ഡായ വലമ്പുറത്തുനിന്ന് മത്സരിച്ചു ജയിച്ച നമ്പോല സുബൈറി‍െൻറ തെരഞ്ഞെടുപ്പ് വിജയം തടഞ്ഞ മഞ്ചേരി മുന്‍സിഫ്‌ കോടതിയുടെ നടപടി ജില്ല കോടതി സ്റ്റേ ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക നൽകുേമ്പാൾ കോടതി ശിക്ഷിച്ചത് മറച്ചുവെച്ചു എന്നതാണ് മുന്‍സിഫ് കോടതി തെരഞ്ഞെടുപ്പ് വിജയം തടയാന്‍ കാരണം കാണിച്ചത്. സ്ഥാനം അസാധുവാക്കി ഉപതെരഞ്ഞെടുപ്പ് നടത്താനും തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നല്‍കാനും കോടതിവിധിച്ചിരുന്നു. എന്നാല്‍ ജില്ല കോടതിയെ സമീപിച്ച സുബൈറിന് ഗ്രാമപഞ്ചായത്ത്‌ അംഗമായി തുടരാമെന്ന് ജില്ല കോടതി ഉത്തരവിൽ പറഞ്ഞു. കേസ് നിലനില്‍ക്കുന്നതിനാല്‍ അവിശ്വാസ പ്രമേയങ്ങളില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ലഭിക്കില്ല. 2015 നവംബര്‍ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായ സുബൈര്‍ 117 വോട്ടുകള്‍ക്കാണ് മുസ്‌ലിം ലീഗിലെ കണ്ണന്‍കുളവന്‍ മുഹമ്മദിനെ പരാജയപ്പെടുത്തിയിരുന്നത്. എന്നാല്‍, നേരത്തെ ചെക്കുകേസില്‍ മഞ്ചേരി ജെ.എഫ്.സി.എം കോടതി സുബൈറിനെ മൂന്നു മാസം തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഇക്കാര്യം തെരഞ്ഞെടുപ്പ് സമയത്ത് നാമനിർദേശപത്രിക നല്‍കിയപ്പോള്‍ സത്യപ്രസ്താവനയില്‍ കാണിച്ചില്ലെന്നു നിരീക്ഷിച്ചാണ് തെരഞ്ഞെടുപ്പ് വിജയം മുന്‍സിഫ്‌ കോടതി തടഞ്ഞുവച്ചത്. ഇതുസംബന്ധിച്ച് കരുളായി സ്വദേശി തെക്കുംപുറത്ത് അബ്ദുല്‍ കരീമാണ് ഹരജി നല്‍കിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.