മ​ല​പ്പു​റം ന​ഗ​ര​സ​ഭ​ക്ക്​ 52.5 കോ​ടി വ​ര​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ്​

മലപ്പുറം: നഗരസഭയുടെ 2017^18 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് ചെയർമാൻ പെരുമ്പള്ളി സൈദ് അവതരിപ്പിച്ചു. 52,50,00,027 രൂപ വരവും 50,82,44,000 രൂപ ചെലവും 1,67,56,027 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് കൗൺസിലിെൻറ അംഗീകാരത്തിനായി സമർപ്പിച്ചു. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ ആയിരുന്നു ബജറ്റ് അവതരണം. തെരഞ്ഞെടുപ്പിന് ശേഷം നടപ്പു വർഷെത്ത പദ്ധതികളുടെ അവലോകനവും അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങളുമായി സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് ചർച്ചയും ഭേദഗതി നിർദേശ സമർപ്പണവും ഇൗ ഘട്ടത്തിൽ നടക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വ്യക്തിഗത ആനുകൂല്യങ്ങളിൽ പലതിെൻറയും വിതരണം പ്രതിസന്ധിയിലായെന്നും തെരുവ് വിളക്ക് അറ്റകുറ്റപണി ഉൾപ്പെടെ നിർത്തിവെക്കേണ്ടി വരുന്നുവെന്നും കൗൺസിൽ യോഗത്തിൽ പരാതി ഉയർന്നു. ഇക്കാര്യങ്ങളിൽ വരണാധികാരിയെ കണ്ട് ഇളവ് ആവശ്യപ്പെടാൻ തീരുമാനിച്ചു. 22.95 കോടി രൂപയുടെ ബജറ്റാണ് കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയത്. ചെയർപേഴ്സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.