പൂക്കോട്ടുംപാടം: പുഴുങ്ങിയ താറാവ് മുട്ടയുടെ മഞ്ഞക്കരുവിൽ ഇംഗ്ലീഷിലുള്ള അക്ഷരങ്ങൾ. അമരമ്പലം കൃഷിഭവനിലെ അസിസ്റ്റൻറ് ഓഫിസർ കൂറ്റമ്പാറയിലെ വടുവങ്ങര മുനവിർ മേലെ കൂറ്റമ്പാറയിലെ കടയില്‍ നിന്നാണ് താറാവ് മുട്ട വാങ്ങിയത്. പുഴുങ്ങിയ ശേഷം തൊലി പൊളിച്ചപ്പോഴാണ് മഞ്ഞക്കരു വെള്ള കവറിങ് ചെയ്ത പോലെയും അതില്‍ ഇംഗ്ലീഷ് വാചകങ്ങളുടെ പ്രിൻറും കണ്ടത്. ആറ് മുട്ടകളിൽ ഒന്നിൽ മാത്രമാണിത് ശ്രദ്ധയില്‍പ്പെട്ടത്. മഞ്ഞക്കരു നല്ല നിറമുണ്ടെങ്കിലും വെള്ള തോട് റബര്‍ പോലെയാണ്. വിവരം ഭക്ഷ്യസുരക്ഷ വകുപ്പധികൃതരെ അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം മുട്ട നിലമ്പൂരിലെ ഓഫിസിലെത്തിച്ചു. തുടർന്ന് മലപ്പുറത്തെ ഭക്ഷ്യസുരക്ഷ ഒാഫിസിലെത്തിച്ച മുട്ട വിദഗ്ധ പരിശോധനക്ക് കോഴിക്കോട് ലാബിലേക്കയച്ചു. കോയമ്പത്തൂർ, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മുട്ട മലപ്പുറത്തെ മൊത്തവ്യാപാരികളില്‍ നിന്ന് വാങ്ങി ചെറുകിട ഏജന്‍സികളാണ് പൂക്കോട്ടുംപാടത്തും പരിസരത്തും കടകളില്‍ വില്പന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.