പറവണ്ണ: സലഫി ഇ.എം സ്കൂളിലെ വിദ്യാർഥികൾ വെട്ടം ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളെ സംബന്ധിച്ച് പഠനം നടത്തി തയാറാക്കിയ ‘ജലവഴികളിലെ ദുരന്ത കാഴ്ചകൾ’ ഡോക്യുമെൻററിയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡൻറ് പി.പി. മെഹറുന്നിസ നിർവഹിച്ചു. പഞ്ചായത്തിലെ കുളങ്ങൾ, തോടുകൾ, പുഴകൾ എന്നിവയെപ്പറ്റിയുള്ള പഠനമാണ് ഡോക്യുമെൻററിയിൽ. ഓരോ ജലാശയങ്ങളുടെയും ചരിത്രം, ഉപയോഗം, നിലവിലെ അവസ്ഥ, സമീപവാസികളുടെയും മറ്റും അഭിപ്രായങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ജലക്ഷാമത്തിെൻറ അടയാളങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. പ്രസിഡൻറിെൻറ സാന്നിധ്യത്തിൽ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. ശേഷംനടന്ന സംവാദത്തിൽ പ്രകൃതി ചൂഷണത്തിനെതിരെയും ജലാശയങ്ങൾ മാലിന്യ മുക്തമാക്കാനും വിദ്യാർഥികൾ നടത്തിയ പ്രവർത്തനത്തെ പ്രസിഡൻറ് അഭിനന്ദിച്ചു. ചടങ്ങിൽ മലയാളത്തിളക്കം വിജയ പ്രഖ്യാപനം, പതിപ്പ് പ്രകാശനം, അവാർഡുദാനം എന്നിവയും നടന്നു. അബ്ദുൽ മജീദ് മാസ്റ്റർ, നൂറുൽ അമീൻ, വി. മുസ്തഫ, പി. സാജിത, അബ്ദുല്ലക്കുട്ടി, ടി.എൻ. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.