പെരിന്തൽമണ്ണ: വരുമാനം വർധിപ്പിക്കാൻ മേലധികാരികൾ അടിക്കടി നൽകുന്ന നിർദേശം നടപ്പാക്കാൻ താഴെ തട്ടിലുള്ളവർ ഏറെ പ്രയാസപ്പെടുന്ന സാഹചര്യത്തിലുള്ള ജീവനക്കാെര കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റുന്നു. അഞ്ച് ഡ്രൈവർമാരെയാണ് ഗുരുവായൂർ ഡിപ്പോയിലേക്ക് മാറ്റി കൊണ്ടുകഴിഞ്ഞ ദിവസം അറിയിപ്പ് ലഭിച്ചത്. ബസപകടം സംഭവിച്ചതിെൻറ പേരിൽ ഡിപ്പോയിലെ രണ്ട് ഡ്രൈവർമാരുടെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇതിനും പുറമേ 10 ഡ്രൈവർമാരെ നേരത്തേ മലപ്പുറം ഡിപ്പോയിലേക്ക് അയച്ചിരുന്നു. ഇവരെ ഇതുവരെ തിരികെ കൊണ്ടുവന്നില്ല. 50ലേറെ സർവിസുണ്ടായിരുന്ന ഡിപ്പോയിൽനിന്ന് ജീവനക്കാരുടെ കുറവ് മൂലം 38 സർവിസുകൾ മാത്രമാണ് ഒാടിക്കുന്നത്. കൂടുതൽ ഡ്രൈവർമാരെ മാറ്റി നിർത്തുന്നതോടെ ഇപ്പോഴത്തേതിൽനിന്ന് സർവിസുകളുടെ എണ്ണം 32ലേക്ക് താഴും. അതോടെ വരുമാനക്കുറവുള്ള റുട്ടുകളിൽ ഇപ്പോൾ അയക്കുന്ന ബസുകൾ നിർത്താനാണ് സാധ്യത. വളാഞ്ചേരി റൂട്ടിൽ ഇപ്പോൾ കേവലം ഒറ്റ ബസാണ് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് അയക്കുന്നത്. പൊന്നാനി ഡിപ്പോയിൽനിന്ന് രണ്ട് സർവിസുകൾ വളാഞ്ചേരി റൂട്ടിൽ വരുന്നുണ്ട് എന്നത് മാത്രമാണ് യാത്രക്കാർക്ക് ആശ്വാസം. ഡ്രൈവർമാരുടെ കുറവുണ്ടെങ്കിലും കണ്ടക്ടർമാർ ഡ്യൂട്ടിക്ക് തയാറായി എത്തുന്നുണ്ട്. എന്നാൽ, ബസും കണ്ടക്ടറും റെഡിയാണെങ്കിലും ഡ്രൈവർ ഇല്ലാത്തതിനാൽ അടുത്തദിവസങ്ങളിൽ പല ബസ് സർവിസുകളും ഡിപ്പോയിൽ നിന്ന് നിർത്തിവെക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.