കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പുതിയ എയ്റോബ്രിഡ്ജുകളുടെ പ്രവൃത്തി ആരംഭിച്ചു. പുതുതായി നിർമാണം നടക്കുന്ന അന്താരാഷ്ട്ര ടെർമിനലിനോട് ചേർന്നാണ് രണ്ട് എയ്റോബ്രിഡ്ജുകൾ നിർമിക്കുന്നത്. പുതിയ ഏപ്രണിനോട് ചേർന്നാണ് ഇവ നിർമിക്കുന്നത്. നിലവിൽ കരിപ്പൂരിൽ മൂന്ന് എയ്റോബ്രിഡ്ജുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം വലിയ വിമാനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്നവയാണ്. പുതിയതിെൻറ നിർമാണം പൂർത്തിയാകുേമ്പാൾ എയ്റോബ്രിഡ്ജ് അഞ്ചെണ്ണമാകും. കഴിഞ്ഞമാസം റണ്‍വേ പരിശോധനക്കെത്തിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) സംഘം ഏപ്രണ്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് കേന്ദ്ര കാര്യാലയത്തില്‍നിന്ന് ഇതു സംബന്ധിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഏപ്രണിൽ എയ്റോബ്രിഡ്ജ് നിർമാണം ഇൗയിടെ ആരംഭിച്ചത്. കരിപ്പൂരില്‍ ഒമ്പത് ചെറിയ വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള റണ്‍വേ -ഏപ്രണ്‍ ആണ് നിലവിലുള്ളത്. വലിയ വിമാനങ്ങളാണെങ്കിൽ ഒരേസമയം രണ്ടെണ്ണത്തിനും ഏഴ് ചെറിയ വിമാനങ്ങൾക്കും സൗകര്യമുണ്ട്. പ്രവൃത്തി പൂർത്തിയാകുന്നതോടെ കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന രണ്ട് വിമാനങ്ങൾ ഉൾപ്പെടെ 10 എണ്ണം ഒരേസമയം നിർത്തിയിടാൻ സാധിക്കും. അല്ലെങ്കിൽ 12 ചെറുവിമാനങ്ങൾക്ക് ഒരേസമയം നിർത്തിയിടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.