കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിൽ ഉദ്യോഗസ്ഥ ഭരണമാണ് നിലനിൽക്കുന്നതെന്നും കോൺഗ്രസ്, ഇടത് അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് പ്രസിഡൻറടക്കമുള്ളവർ കാര്യങ്ങൾ ചെയ്യുന്നതെന്നും കോൺഗ്രസ് പ്രതിനിധികൾ. ഈ നില തുടരുന്ന പക്ഷം ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ്സ് പാർലമെൻററി പാർട്ടി ലീഡർ വി. ആബിദലി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് മുസ്ലിം ലീഗാണ്. എന്നാൽ പഞ്ചായത്തിൽ നടക്കുന്ന പല കാര്യങ്ങളും കോൺഗ്രസ്സും ഇടത് അംഗങ്ങളും അറിയുന്നില്ല. സ്ഥിരംസമിതി അധ്യക്ഷൻമാർ വരെ അറിയാത്ത വിധം ഏകാധിപത്യ നിലയാണുള്ളത്. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബോർഡ് യോഗങ്ങളിൽ സംസ്കാരശൂന്യമായി പെരുമാറുകയും ലീഗിതര അംഗങ്ങളെ അസഭ്യം പറയുകയും ചെയ്യുന്നു. ഈ നിലയിൽ മുന്നോട്ടുപോകാനാവില്ലെന്നും സി.പി.എം. അംഗങ്ങൾ തയാറാവുന്ന പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. പാർട്ടിയും മുഴുവൻ പ്രവർത്തകരും അവിശ്വാസ പ്രമേയത്തിന് ആദ്യം മുതലേ നിർബന്ധിക്കുന്നുണ്ട്. ലീഗിെൻറ ഏകാധിപത്യ നിലപാട് ഇനിമേൽ ബോർഡ് യോഗങ്ങളിൽ സമ്മതിക്കില്ലെന്നും അംഗങ്ങൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുര്യച്ചൻ കോലഞ്ചേരി, വി. ഷബീറലി എന്നിവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.