കീഴുപറമ്പ്: പഴമക്കാരിൽനിന്ന് പുഴയറിവു നേടാനായി വിദ്യാർഥികൾ ചാലിയാറിെൻറ വിരിമാറിലൂടെ യാത്ര നടത്തിയത് അഞ്ചു മണിക്കൂർ. കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ് വിദ്യാർഥികളാണ് ഭൂമിത്രസേന, ഐ.ക്യു.എ.സി എന്നിവയുടെ സഹായത്തോടെ ചൊവ്വാഴ്ച ചാലിയാറിെൻറ പൈതൃകവും സംസ്കൃതിയും തേടിയിറങ്ങിയത്. പോയകാലത്തെ അനുഭവങ്ങളിലൂടെ തീരവാസികളായ പി.പി. ബീരാൻ കുട്ടി, നടുക്കണ്ടിയിൽ നീലകണ്ഠൻ എന്നിവർ പുതുതലമുറയുമായി സംവദിച്ചു. കുനിയിലെ കൊത്തുപാറ കടവിൽ നിന്നാരംഭിച്ച യാത്ര മുറിഞ്ഞമാട്കടവിൽ അവസാനിക്കുമ്പോൾ വിദ്യാർഥികളിൽ ഏറെ ചിന്തകൾക്ക് തിരികൊളുത്തിയിരുന്നു. സമാപന സംഗമം നാടകകൃത്ത് പാറമ്മൽ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. കെ.എ. നാസർ അധ്യക്ഷത വഹിച്ചു. ഒ. ഹമീദലി ക്ലാസെടുത്തു. കൺവീനർ കെ.ഇ. ജലാലുദ്ദീൻ, പി. ഫിറോസ്, കെ.പി. വീരാൻകുട്ടി, മാട്ട സൈദ്, മാട്ട അബ്ദു, എം.ടി. മമ്മദ് കുട്ടി, അബു പാറക്കൽ, ശാക്കിർ ബാബു, ഇ. ഹുസൈൻ, ഇയ്യാത്തിങ്ങൽ ശിഹാബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.