കുളം നികത്തി ഭൂമാഫിയ; പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

എടക്കര: വേനല്‍ കടുത്തതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ മേഖലയില്‍ കുന്നിടിക്കലും വയല്‍ നികത്തലും സജീവമായി. ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുനേരെ പ്രതികരിക്കാന്‍ നാട്ടുകാരും മടിക്കുകയാണ്. മൂത്തേടം വില്ളേജ് പരിധിയില്‍ മരംവെട്ടിച്ചാല്‍ അങ്ങാടിക്ക് പിറകിലായി വിശാലമായ വയലില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന കുളം കഴിഞ്ഞ ദിവസം നികത്തി. പ്രദേശത്തെ കുട്ടികള്‍ക്ക് കളിക്കാന്‍ പാകമാക്കിയ ശേഷമായിരുന്നു കുളം നികത്തല്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ എതിര്‍പ്പുകളും കാര്യമായി ഉയര്‍ന്നില്ല. മൂത്തേടം പഞ്ചായത്തിലെ നശിച്ചുകൊണ്ടിരിക്കുന്ന ജലാശയങ്ങളും കുളങ്ങളും തോടുകളും സംരക്ഷിക്കാനും ജനങ്ങള്‍ക്ക് ഉപകരിക്കും വിധം നിലനിര്‍ത്താനും പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നതിനിടയിലാണ് ഒരുഭാഗത്ത് കുളവും വയലും നികത്തുന്നത്. മരംവെട്ടിച്ചാലില്‍ നികത്തിയ കുളം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരില്‍ ചിലര്‍ വില്ളേജ് അധികൃതര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.