വിജയന്‍ മാസ്റ്റര്‍ക്ക് വേണം കരുണയുടെ കൈത്താങ്ങ്

മലപ്പുറം: വൃക്കകള്‍ തകരാറിലായ വിജയന്‍ മാസ്റ്റര്‍ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ചീക്കോട് പഞ്ചായത്ത്, വിളയില്‍ പറപ്പൂര്‍ എടപ്പരുത്തി വിജയന്‍ മാസ്റ്റര്‍ ഇരു വൃക്കകളും തകരാറിലായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഈ 35കാരന്‍െറ വൃക്കകള്‍ ഒരു വര്‍ഷം തികയും മുമ്പുതന്നെ തകരാറിലായി. പറക്കമുറ്റാത്ത രണ്ട് പിഞ്ചോമനകളുടെ അച്ഛനും ദാരിദ്ര്യ കുടുംബത്തിലെ അംഗവുമാണ്. ജീവന്‍ നിലനിര്‍ത്താനായി വൃക്ക മാറ്റിവെക്കലല്ലാതെ മറ്റ് മാര്‍ഗമൊന്നും മാഷിന്‍െറ മുന്നിലില്ല. വൃക്ക നല്‍കാന്‍ സ്വന്തം ജ്യേഷ്ഠന്‍ തയാറായിട്ടുണ്ടെങ്കിലും അതിന് വരുന്ന ഭീമമായ തുകക്ക് വേണ്ടി ഈ കുടുംബം സുമനസ്സുകളുടെ സഹായങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇതിനായി നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സ്ഥലം എം.എല്‍.എ ടി.വി. ഇബ്രാഹിം, പി.വി. മനാഫ്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സെയ്ദ് എന്നിവര്‍ രക്ഷാധികാരികളും കെ.സി. അബ്ദുല്‍ ഗഫൂര്‍ ചെയര്‍മാനും ശ്രീധരന്‍ പൂളക്കോട് കണ്‍വീനറുമായി എടപ്പരുത്തി വിജയന്‍ ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു. സഹായങ്ങള്‍ക്കായി പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ എടവണ്ണപ്പാറ ബ്രാഞ്ചില്‍ എസ്.ബി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 4361000100124271, ഐ.എഫ്.എസ്.സി കോഡ്: പി.യു.എന്‍.ബി.0436100, എം.ഐ.സി.ആര്‍ കോഡ്: 673024034. ഫോണ്‍: 9946001147, 9446156954.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.