വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മൂന്നുനാള്‍ കൂടി

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് 13 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. ഇതിന് ശേഷം പേര് ചേര്‍ക്കുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഇടം ലഭിക്കുമെങ്കിലും ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. 1175 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. കൊണ്ടോട്ടി- 169, മഞ്ചേരി- 169, പെരിന്തല്‍മണ്ണ- 177, മങ്കട- 172, മലപ്പുറം- 177, വേങ്ങര- 148, വള്ളിക്കുന്ന്- 163 എന്നിങ്ങനെയാണ് അസംബ്ളി മണ്ഡലം തിരിച്ച് ബൂത്തുകളുടെ എണ്ണം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ 2017 ജനുവരി 14ന് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയനുസരിച്ച് 12,92,754 വോട്ടര്‍മാരുണ്ട്. ജനുവരി 14ന് 18 വയസ്സ് തികഞ്ഞവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 6,47,195 സ്ത്രീകളും 6,45,559 പുരുഷന്മാരുമാണ്. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നിവയാണ് മലപ്പുറത്തെ നിയമസഭ മണ്ഡലങ്ങള്‍. കൂടുതല്‍ വോട്ടര്‍മാര്‍ പെരിന്തല്‍മണ്ണയിലാണ്- 1,91,796 വോട്ടര്‍മാര്‍. കുറവ് വേങ്ങരയിലും- 1,65,822. കൂടുതല്‍ വനിത വോട്ടര്‍മാരുള്ളത് പെരിന്തല്‍മണ്ണയിലാണ്- 98,693. ഏറ്റവും കുറവ് വേങ്ങരയില്‍- 80,324 പേര്‍. കൊണ്ടോട്ടി, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കുറവാണ്. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതോടെ പ്രസിദ്ധീകരിക്കും. ഇതോടെ വോട്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.