സി.പി.എം പ്രവര്‍ത്തകന്‍െറ കൊലപാതകം : 17 ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി

മഞ്ചേരി: ചെറുകാവില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പുതുക്കോട് പനോളില്‍ പി.പി. മുരളീധരന്‍ (44) കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യം മഞ്ചേരി ജില്ല സെഷന്‍സ് കോടതി റദ്ദാക്കി. 2015 നവംബര്‍ 29ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ മുരളീധരന്‍ ഒരു വര്‍ഷത്തോളം ചികില്‍സയില്‍ കിടന്ന ശേഷം 2017 ജനുവരി 19നാണ് മരിച്ചത്. തുടര്‍ന്ന് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റങ്ങള്‍ കൂടി ചുമത്തി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. നേരത്തേ വിവിധ ഘട്ടങ്ങളില്‍ ജാമ്യത്തിലിറങ്ങിയ 17 പ്രതികളുടെയും ജാമ്യം ബുധനാഴ്ചയാണ് ജില്ല സെഷന്‍സ് കോടതി റദ്ദാക്കിയത്. വാഴയൂര്‍ മുള്ളത്തില്‍ ഉജിത്, വാഴയൂര്‍ വലിയപറമ്പില്‍ വിനോദ്കുമാര്‍, അരീക്കളത്ത് ജിജോ, പള്ളിയാളി പി.പി. ഷൈജു, പുതുക്കാട് അരീക്കര ദിനീഷ്, കരുണിയതൊടി ശോഭീദാസ്, സഹോദരന്‍ ധന്യന്‍, തെഞ്ചീരിപറമ്പ് അഖില്‍ ലാല്‍, മുള്ളത്തിയില്‍ രജീഷ്കുമാര്‍, താമരത്ത് അരവിന്ദാക്ഷന്‍, പുതുക്കോട് താമരത്ത് വിജയന്‍, പുതുക്കോട് ചോയിക്കുട്ടി, താമരത്ത് പ്രമോദ്, മുള്ളത്തിയില്‍ ഗംഗാധരന്‍, അമ്പലക്കണ്ടി സുരേഷ്, മണിയില്‍പുറായി വിഷ്ണു, സന്ദീപ് കുമാര്‍ എന്നിവരാണ് പ്രതികള്‍. കൊണ്ടോട്ടി സി.ഐയാണ് കേസന്വേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.