കുടുംബശ്രീ മാതൃക പകര്‍ത്താന്‍ വിദേശികള്‍ മലപ്പുറത്ത്

മലപ്പുറം: ലോകത്തിന് മാതൃക സൃഷ്ടിച്ച കേരളത്തിന്‍െറ സ്വന്തം കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ വിദേശികള്‍ മലപ്പുറത്തത്തെി. ഇന്ത്യ-യു.എസ് കരാര്‍ പ്രകാരം വികസ്വര രാഷ്ട്രങ്ങളിലെ മികച്ച മാതൃകകള്‍ പഠിക്കുന്നതിന്‍െറ ഭാഗമായാണ് എട്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള 25 അംഗ സംഘം മലപ്പുറത്തത്തെിയത്. കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെയാണ് ഇവര്‍ തെരഞ്ഞെടുത്തത്. മാര്‍ച്ച് ഒന്നിന് തൃശൂര്‍ കിലയില്‍ എത്തിയ സംഘം ബുധനാഴ്ച രാവിലെ മലപ്പുറം കുടുംബശ്രീ ഓഫിസിലത്തെി. കാര്‍ഷിക മേഖലയിലെ അതിജീവനമാര്‍ഗങ്ങള്‍, നവീന സംരംഭങ്ങള്‍ എന്നിവയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായാണ് ഇവരത്തെിയത്. ജില്ല മിഷന്‍ ഓഫിസില്‍ എത്തിയ സംഘത്തെ കോഓഡിനേറ്റര്‍ സി.കെ. ഹേമലതയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കുടുംബശ്രീ മിഷന്‍ പ്രോഗ്രാം മാനേജര്‍ ഡോ. രാഹുലും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.