മലപ്പുറം: ബുധനാഴ്ച മലപ്പുറം പൊലീസ് സ്റ്റേഷനിലത്തെിയവര്‍ തെല്ല് അമ്പരപ്പോടെയാണ് ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്. പരാതി കേള്‍ക്കുന്നതും നിര്‍ദേശം നല്‍കുന്നതും എന്തിനേറെ, ഇന്‍സ്പെക്ടര്‍ വരെ വനിത ആയപ്പോഴായിരുന്നു ഈ അമ്പരപ്പ്. എസ്.ഐ ബിനുവിനെ ഫോണ്‍ വിളിച്ചവരും സംശയത്തോടെയാണ് സംസാരിച്ച് തുടങ്ങിയത്. ഫോണ്‍ എടുത്ത് സംസാരിക്കുന്നത് സ്ത്രീ ആയതിനാല്‍ ചിലരെങ്കിലും സംശയത്തോടെ കാള്‍ അവസാനിപ്പിച്ച് പോയി. ലോക വനിത ദിനത്തിന്‍െറ ഭാഗമായാണ് സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന സ്റ്റേഷന്‍ എന്ന ആശയം നടപ്പാക്കിയത്. തലേദിവസം എസ്.ഐ ബിനുവാണ് വനിത എസ്.ഐ എം. ദേവിയോട് ഇക്കാര്യം പറഞ്ഞത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, ശാര്‍മിള (ജി.ഡി ചാര്‍ജ്), ബിന്ദു (പി.ആര്‍.ഒ, ഡ്രൈവര്‍), ശ്യാമ (വുമണ്‍ ഡെസ്ക്) സുഷമ എന്നിവര്‍ക്ക് ജോലി വിഭജിച്ച് നല്‍കി ദേവി എസ്.ഐ അവസരത്തിനൊത്തുയര്‍ന്നു. ആദ്യമായാണ് സ്റ്റേഷന്‍ ജി.ഡി ചാര്‍ജ് വനിത കൈകാര്യം ചെയ്യുന്നത്. ഡ്രൈവറും വനിതയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു വ്യത്യസ്ത ആശയം നടപ്പാക്കിയത്. ഉച്ചക്ക് ശേഷം സ്വകാര്യ സ്ഥാപനങ്ങളിലെ വനിത ജീവനക്കാര്‍ക്ക് പ്രത്യേക ക്ളാസും വനിത പൊലീസുകാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മലപ്പുറം വനിത സെല്ലിന്‍െറ നേതൃത്വത്തിലും ബോധവത്കരണ ക്ളാസും ലഘുലേഖ വിതരണവും നടന്നു. എസ്.ഐ രമാദേവിയുടെ നേതൃത്വത്തില്‍ മലപ്പുറം സ്പിന്നിങ് മില്ലിലെ സ്ത്രീ തൊഴിലാളികള്‍ക്ക് ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. തുടര്‍ന്ന് കോട്ടപ്പടി താലൂക്കാശുപത്രി, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഹെല്‍പ്ലൈന്‍ നമ്പറുകളും സ്ത്രീ സുരക്ഷ നിര്‍ദേശങ്ങളും അടങ്ങിയ ലഘുലേഖ വിതരണവും നടന്നു. എ.എസ്.ഐ ഇന്ദിരമണി, എസ്.സി.പി.ഒമാരായ റീന, സുഷമ, സി.പി.ഒമാരായ സരസ്വതി, ഷീബ, ദിവ്യ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.