കുന്തിപ്പുഴയില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു

പുലാമന്തോള്‍: കുന്തിപ്പുഴയില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ജനജീവിതം ദുസ്സഹമാക്കുന്നതായി പരാതി. പണം വെച്ചുള്ള ശീട്ടുകളിക്കും മദ്യപാനത്തിനുമത്തെുന്ന സംഘങ്ങളാണ് നേരം ഇരുട്ടുന്നതോടെ പുഴയില്‍ തമ്പടിക്കുന്നത്. വരണ്ടുണങ്ങിയ പുഴയിലെ ചരല്‍ മണ്ണിലും പുല്‍ക്കാടുകള്‍ക്ക് സമീപങ്ങളിലും വൈകുന്നേരമാകുന്നതോടെ ദൂര ദിക്കുകളില്‍ നിന്നുപോലും ആളുകളത്തെുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അനധികൃത മണല്‍ലോബിയും വാഹനങ്ങള്‍ പുഴയിലിറക്കുന്നവര്‍ക്കെതിരെയും പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പുഴ റോഡില്‍ ബാരിക്കേഡ് നിര്‍മിച്ചിരുന്നു. വൈകുന്നേരത്തോടെ വിജനമാകുന്ന പുഴയോരത്ത് പൊതുമുതല്‍ നശിപ്പിക്കുകയും മദ്യക്കുപ്പികള്‍ പുഴയില്‍ എറിഞ്ഞുപൊട്ടിക്കുകയുമാണ്. കഴിഞ്ഞദിവസം പുലാമന്തോള്‍ പുഴയോരം മൈതാനിയില്‍ സ്ഥാപിച്ചിരുന്ന ഗോള്‍ വലയം പിഴുതെറിഞ്ഞു. ഇതിനുപുറമെ കുന്തിപ്പുഴ തടയണ പരിസരങ്ങളില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ നഞ്ഞ് കലക്കിയും വൈദ്യുതി കടത്തിവിട്ടും മീന്‍പിടിത്തവും നടക്കുന്നു. പുഴയുടെ പരിസരങ്ങളിലും മറ്റു ഭാഗങ്ങളില്‍നിന്ന് കുളിക്കാനും അലക്കാനും ആശ്രയിക്കുന്ന വെള്ളം കെട്ടി നില്‍ക്കുന്ന കുഴികളിലാണ് സാമൂഹിക വിരുദ്ധര്‍ വിഷം കലക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടിവേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.