ജില്ലയില്‍ സഹകരണ അരിച്ചന്ത തുടങ്ങി

മലപ്പുറം: അരിവില നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ ഇടപെട്ട് ജില്ലയില്‍ സഹകരണ അരിച്ചന്ത തുടങ്ങി. ജില്ലതല ഉദ്ഘാടനം കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ ജില്ല കലക്ടര്‍ അമിത് മീണ നിര്‍വഹിച്ചു. സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാഥമികമായി 30 അരിക്കടകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ്, സഹകരണ സംഘങ്ങളുടെ സ്റ്റോറുകള്‍ വഴിയാണ് ന്യായവിലയ്ക്ക് ലഭ്യമാക്കുക. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഒരാഴ്ച അഞ്ച് കിലോ അരി 25 രൂപ നിരക്കില്‍ നല്‍കും. ബംഗാളില്‍ നിന്നുള്ള മസൂരി അരിയാണ് വിതരണം ചെയ്യുക. കണ്‍സ്യൂമര്‍ ഫെഡിന്‍െറ പുത്തനത്താണി, പെരിന്തല്‍മണ്ണ ഗോഡൗണുകളില്‍ നിന്നാണ് ഇത് ലഭ്യമാക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ജില്ല സഹകരണ ബാങ്ക് പ്രസിഡന്‍റ് എ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാര്‍ (ജനറല്‍) എ. അബ്ദുല്‍ റഷീദ്, ജില്ല ഓഡിറ്റ് ജോയന്‍റ് ഡയറക്ടര്‍ എം.ടി. ദേവസ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി, വി.പി. അനില്‍, സി.കെ. ഗിരീശന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.