ആഢ്യന്‍പാറ വെള്ളക്കെട്ടില്‍ മുങ്ങിത്താഴ്ന്ന അധ്യാപകര്‍ക്ക് വിദ്യാര്‍ഥി രക്ഷകനായി

തേഞ്ഞിപ്പലം: നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളക്കെട്ടില്‍ മുങ്ങിത്താഴ്ന്ന രണ്ട് അധ്യാപകര്‍ക്ക് പ്ളസ് ടു വിദ്യാര്‍ഥി രക്ഷകനായി. തൃശൂര്‍ സ്വദേശികളായ അധ്യാപകര്‍ക്കാണ് പെരുവള്ളൂര്‍ നടുക്കര സ്വദേശി നവാസിന്‍െറ ധീരത രക്ഷയായത്. സ്റ്റാഫ് ടൂറിന്‍െറ ഭാഗമായി അധ്യാപകര്‍ വെള്ളച്ചാട്ടം കാണാനത്തെിയതായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പെരുവള്ളൂര്‍ നടുക്കര ജി.എച്ച്.എസ്.എസ് സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയായ ലാക്കല്‍ മുഹമ്മദ് നവാസ് ടൂറിസം ക്ളബിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച യാത്രയിലാണ് കൂട്ടുകാര്‍ക്കൊപ്പം ആഢ്യന്‍പാറയില്‍ എത്തിയത്. മൊബൈല്‍ഫോണ്‍ കാമറയില്‍ സെല്‍ഫിയെടുക്കാന്‍ വെള്ളച്ചാട്ടത്തിനടുത്ത് നില്‍ക്കവെയാണ് അധ്യാപകര്‍ വെള്ളക്കെട്ടില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന അധ്യാപികമാര്‍ ബഹളം വെച്ചതോടെ ആഢ്യന്‍പാറയിലെ ടൂറിസം ജീവനക്കാരും സംഭവ സ്ഥലത്തത്തെി. ഈ സമയത്ത് നവാസ് വെള്ളക്കെട്ടിലേക്ക് എടുത്തുചാടി രണ്ടുപേരെയും കരക്കത്തെിക്കുകയായിരുന്നു. ലാക്കല്‍ ഹംസയുടെ മകനാണ് നവാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.