തദ്ദേശ സ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന

മലപ്പുറം: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന. തിരൂര്‍, മഞ്ചേരി, വളാഞ്ചേരി നഗരസഭകളിലും കുറ്റിപ്പുറം, അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് ഓഫിസുകളിലുമായിരുന്നു പരിശോധന. തദ്ദേശ സ്ഥാപന പരിധിയിലെ വന്‍കിട പദ്ധതികളെ കുറിച്ചായിരുന്നു അന്വേഷണം. ഫ്ളാറ്റുകള്‍, വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മിച്ച ബഹുനില കെട്ടിടങ്ങള്‍ എന്നിവക്ക് അനുമതി നല്‍കിയതിലെ നടപടിക്രമങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. നഗരസഭകള്‍ പരസ്യങ്ങള്‍ വെക്കാന്‍ സ്ഥലം അനുവദിക്കുന്നതും ഫീസും സംബന്ധിച്ചും കുടിവെള്ള പദ്ധതികളുടെ ഫയലുകളും പരിശോധിച്ചു. തിരൂര്‍ നഗരസഭയില്‍ പരസ്യബോര്‍ഡുകള്‍ വെക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടര്‍പരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. പരസ്യങ്ങളുടെ എണ്ണത്തില്‍ നേരിയ വ്യത്യാസം വ്യക്തമായതിനെ തുടര്‍ന്നാണിത്. രാവിലെ പത്തരയോടെ തുടങ്ങിയ പരിശോധ വൈകീട്ട് അഞ്ചുവരെ നീണ്ടു. സര്‍ക്കാറിന്‍െറ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഡിവൈ.എസ്.പി സലീമിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സി.ഐമാരായ എം.പി. കുഞ്ഞിമോയിന്‍കുട്ടി, ആര്‍. അശോകന്‍, എസ്.ഐമാരായ രവീന്ദ്രന്‍, ദിറാര്‍, എ.എസ്.ഐ വിജയകുമാര്‍, സി.പി.ഒമാരായ ജയപ്രകാശ്, അബ്ദുല്‍ വാഷിദ്, വനിത സി.പി.ഒ ശ്രീജ രാജു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.