കരിപ്പൂര്‍ എയര്‍പോര്‍ട്ട്: കേന്ദ്ര സര്‍ക്കാറിന്‍േറത് സമാനതകളില്ലാത്ത വിവേചനം –കുഞ്ഞാലിക്കുട്ടി

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് സമാനതകളില്ലാത്ത വിവേചനമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. വിവേചനം തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്‍െറ ചിറകരിയരുത്’ ആവശ്യവുമായി ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ജനപ്രതിനിധികള്‍ നടത്തിയ ദൂരദര്‍ശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിപ്പൂരിലെ റണ്‍വേയെക്കാള്‍ നീളം കുറഞ്ഞ ഇന്ത്യയിലെ എത്രയോ വിമാനത്താവളങ്ങളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് അനുവദിച്ചപ്പോള്‍ കരിപ്പൂരിനെ അവഗണിച്ചത് മന$പൂര്‍വമാണ്. പല സംസ്ഥാനങ്ങളിലും ഒന്നിലധികം വിമാനത്താവളങ്ങളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കുമ്പോള്‍ കേരളത്തില്‍ നെടുമ്പാശ്ശേരിയും കരിപ്പൂരും അനുവദിക്കാതിരിക്കുന്നതും വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആര്യാടന്‍ മുഹമ്മദ്, അഡ്വ. കെ.എന്‍.എ. ഖാദര്‍, സബാഹ് പുല്‍പ്പറ്റ, വി.വി. പ്രകാശ്, മുജീബ് കാരക്കുന്ന്, എ.കെ. നാസര്‍, സക്കീന പുല്‍പ്പാടന്‍, ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി. ഹാജറുമ്മ, അനിത കിഷോര്‍, സലീന ടീച്ചര്‍, സലീം കുരുവമ്പലം, ഒ.ടി. ജെയിംസ് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, കെ.പി. ഹാജറുമ്മ, അനിത കിഷോര്‍, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് എ.കെ. നാസര്‍, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളായ സലീം കുരുവമ്പലം, അഡ്വ. പി.വി. മനാഫ്, വെട്ടം ആലിക്കോയ, ഹനീഫ പുതുപറമ്പ്, ഒ.ടി. ജയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്‍.ഡി.എഫ് വിട്ടുനിന്നത് അപലപനീയം –ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരെ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ മാര്‍ച്ചില്‍നിന്ന് വിട്ടുനിന്ന എല്‍.ഡി.എഫ് നിലപാട് അപലപനീയമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ മുഴുവന്‍ അണിനിരത്തി മാര്‍ച്ച് നടത്താന്‍ ജില്ല പഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗങ്ങള്‍ കൂടി ചേര്‍ന്നെടുത്ത തീരുമാനമാണ്. പരിപാടി വിജയിപ്പിക്കാന്‍ ഗ്രാമ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം വിളിച്ചപ്പോഴും അവരുടെ ജില്ല പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട വികസന പ്രശ്നത്തില്‍ രാഷ്ട്രീയത്തിനതീതമായി സമരം ചെയ്യുന്നതില്‍നിന്ന് മാറിനില്‍ക്കുന്നത് ന്യായീകരിക്കാനാവില്ല. ബി.ജെ.പി സര്‍ക്കാറിനെതിരായ സമരത്തില്‍ പങ്കെടുക്കാതിരിക്കുന്നതിന് തടസ്സമെന്താണെന്നത് ദുരൂഹമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ‘കരിപ്പൂര്‍ വഴി ഹജ്ജ് സര്‍വിസ് ആരംഭിക്കണം’ മലപ്പുറം: കരിപ്പൂര്‍ വഴി ഹജ്ജ് സര്‍വിസ് പുനരാരംഭിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എ. പൂക്കുഞ്ഞും സെക്രട്ടറി പി.എച്ച്. ഫൈസലും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ക്ക് പോലും കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുമ്പോഴും ഹജ്ജ് സര്‍വിസില്‍നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ളെന്നും ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.