കെ.എച്ച്.എസ്.ടി.യു സംസ്ഥാന സമ്മേളനം സമാപിച്ചു

മലപ്പുറം: കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂനിയന്‍ (കെ.എച്ച്.എസ്.ടി.യു) 16ാം സംസ്ഥാന സമ്മേളനം മലപ്പുറത്ത് പ്രകടനത്തോടെ സമാപിച്ചു. ശനിയാഴ്ച രാവിലെ നടന്ന അക്കാദമിക് സമ്മേളനം എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ. രാകേഷ്, എ.എം. അബൂബക്കര്‍, എ. മുഹമ്മദ്, ജമാല്‍, വിളക്കോട്ടൂര്‍ മുഹമ്മദലി, സന്തോഷ് കുമാര്‍, എം.എം. ഷാഫി എന്നിവര്‍ സംസാരിച്ചു. സമ്പൂര്‍ണ സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുല്ലത്തീഫ്, മുജീബ് കാടേരി, ടി.പി. അഷ്റഫലി, എ. ഷൗക്കത്തലി, സജി ജോസഫ്, വി.കെ. അബ്ദുറഹ്മാന്‍, കെ. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. രാമന്‍ മാസ്റ്റര്‍ പ്രതിഭ പുരസ്കാരം കെ.വി. മനോജിന് സമ്മാനിച്ചു. വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. സമാപന സമ്മേളനം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിസാര്‍ ചേലേരി അധ്യക്ഷത വഹിച്ചു. ടി.പി. ഉണ്ണിമൊയ്തീന്‍, ജീലാ ബീഗം, പി.സി. സിറാജ്, വി.പി. അബ്ദുസലീം, ഇബ്രാഹീം കുട്ടി, ഡോ. പി.പി. അബ്ദുല്‍ അസീസ്, നുഹ്മാന്‍ ശിബ്ലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.