അഴിമതി ആരോപണം; സ്ഥലം മാറ്റിയ ഉദ്യോഗസ്ഥ വീണ്ടും നഗരസഭയില്‍

കൊണ്ടോട്ടി: അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സി.പി.എം ജില്ല കമ്മിറ്റി ഇടപ്പെട്ട് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥ ദിവസങ്ങള്‍ക്കുള്ളില്‍ കൊണ്ടോട്ടി നഗരസഭയില്‍ തിരിച്ചത്തെി. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ തിരിച്ചത്തെിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിച്ച് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ സി.പി.എമ്മിനുള്ളില്‍ നിന്നുതന്നെ ഉദ്യോഗസ്ഥക്കെതിരെ എതിര്‍പ്പ് രൂക്ഷമായിരുന്നു. ഏരിയ കമ്മിറ്റിയും ഇവരെ മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ല കമ്മിറ്റി മുഖേന വകുപ്പു മന്ത്രിക്ക് കത്ത് നല്‍കി. തുടര്‍ന്ന് ഇവരെ സ്ഥലം മാറ്റിയെങ്കിലും ദിവസങ്ങള്‍ക്കകം കൊണ്ടോട്ടിയില്‍ തിരിച്ചത്തെുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.