ഇന്‍ഡിഗോ ചെന്നൈ–കരിപ്പൂര്‍ വിമാനം ഇന്ന് മുതല്‍

കൊണ്ടോട്ടി: ഇന്‍ഡിഗോയുടെ പുതിയ ചെന്നൈ-കോഴിക്കോട് വിമാന സര്‍വിസിന് ബുധനാഴ്ച തുടക്കമാകും. കരിപ്പൂരില്‍ നിന്ന് മുഴുവന്‍ സമയവും പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സര്‍വിസാണിത്. ചെന്നൈയില്‍ നിന്ന് 12.45ന് പുറപ്പെടുന്ന വിമാനം 1.45നാണ് കരിപ്പൂരിലത്തെുക. 2.15ന് കരിപ്പൂരില്‍ നിന്ന് മടങ്ങുന്ന വിമാനം 3.15ന് ചെന്നൈയിലത്തെും. ഇന്‍ഡിഗോ മാര്‍ച്ച് 20 മുതല്‍ ഷാര്‍ജ, മസ്കത്ത് എന്നിവിടങ്ങളിലേക്കും പുതിയ സര്‍വിസ് ആരംഭിക്കുന്നുണ്ട്. രാവിലെ 6.05ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.20ന് ഷാര്‍ജയിലത്തെും. 9.20ന് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.30ന് തിരിച്ചത്തെും. വൈകീട്ട് 6.25ന് മസ്കത്തിലേക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.15ന് എത്തും. രാത്രി 10.45ന് തിരിക്കുന്ന വിമാനം അടുത്ത ദിവസം പുലര്‍ച്ചെ 3.50ന് കരിപ്പൂരിലത്തെും. ഒമാന്‍ എയറിന്‍െറ പുതിയ മസ്കത്ത് സര്‍വിസിന് കഴിഞ്ഞ ആഴ്ച തുടക്കമായിരുന്നു. ഈ സര്‍വിസ് പുതിയ സമയക്രമം വരുന്നതോടെ പകലിലേക്ക് മാറ്റിയേക്കും. നേരത്തെ നിര്‍ത്തലാക്കിയ എയര്‍ഇന്ത്യയുടെ ഡല്‍ഹി-കോഴിക്കോട് സര്‍വിസും ഉടന്‍ കരിപ്പൂരില്‍ നിന്ന് പുനരാരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.