മഞ്ചേരി: ആദ്യ എം.ബി.ബി.എസ് ബാച്ച് പുറത്തിറങ്ങാൻ മാസങ്ങൾ ശേഷിക്കേ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് 108 പുതിയ ഡോക്ടർമാർ. എം.ബി.ബി.എസും രണ്ടു വർഷ പി.ജി ഡിപ്ലോമയും ഉള്ള 62 ജൂനിയർ െറസിഡൻറുമാരുടെ പട്ടിക തയാറായി. ഇവരുടെ ഉത്തരവിറങ്ങി. എം.ബി.ബി.എസും മൂന്നുവർഷ പി.ജിയും പൂർത്തിയാക്കിയ എം.ഡി, എം.എസ് ബിരുദവുമുള്ള 46 സീനിയർ െറസിഡൻറുമാരുടേത് തയാറാവുകയാണ്. ഉടൻ ഉത്തരവിറങ്ങും. ഉത്തരവിറങ്ങിയവർ ജൂലൈ അഞ്ചിനകം മഞ്ചേരിയിൽ ചുമതലയേൽക്കും. 56 ഡോക്ടർമാർ നിലവിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്. 102 പേരുടെ പട്ടികയാണ് രണ്ടുമാസം മുമ്പ് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന് നൽകിയത്. ഇതിന് പുറമെയാണ് പുതിയ നിയമനം. കോഴിക്കോട്ടുനിന്ന് കോഴ്സ് പൂർത്തിയാക്കിയ ഡോക്ടർമാരെ ഒന്നടങ്കം മഞ്ചേരിയിലേക്ക് നിയമിക്കുകയാണ്. പ്രൻസിപ്പൽ ഇൻചാർജ് ഡോ. സിറിയക് ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ എന്നിവർ പുതിയ ഡോക്ടർമാരെ ആവശ്യപ്പെട്ട് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. സർക്കാർ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും നടപടി പൂർത്തിയാക്കി നിയമിക്കാത്തതായിരുന്നു തടസ്സം. മെഡിക്കൽ വിദ്യാർഥികളുടെ സമരത്തിന് വിവിധ സംഘടനകളുടെ പിന്തുണ ലഭിച്ചതും സമരം ചർച്ചയായതുമാണ് സർക്കാറിന് പ്രേരണയായത്. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജിൽ കോഴ്സ് പൂർത്തിയാക്കിയവരും നിലവിൽ അവിടെ സേവനം ചെയ്യുന്നവരുമായ ഡോക്ടർമാർ മഞ്ചേരിയിൽ വരാതിരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ ഡോക്ടർ ഉണ്ടെന്ന് കാണിച്ച് മഞ്ചേരിയിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് കത്ത് ലഭ്യമാക്കുക വഴിയാണിത്. നിലവിൽ കരാർ വ്യവസ്ഥയിൽ സേവനം ചെയ്യുന്ന ജൂനിയർ െറസിഡൻറുമാർക്ക് ശമ്പളം വർധിപ്പിച്ച് നിലനിർത്തുകയാണ് ചെയ്യുന്നത്. ശമ്പളം വർധിപ്പിക്കാത്തതിെൻറ പേരിൽ രണ്ടുതവണ ഇവർ പണിമുടക്കിയത് ആശുപത്രിയിൽ അത്യാഹിതവിഭാഗമടക്കമുള്ളതിെൻറ പ്രവർത്തനം താളം തെറ്റിച്ചിരുന്നു. പുതിയ ഡോക്ടർമാർ ഒരുമിച്ചെത്തുന്നതും പ്രതിസന്ധിയാവുമെന്ന് ചുണ്ടിക്കാണിക്കുന്നു. നിലവിൽ ഒ.പിയിലും അത്യാഹിത വിഭാഗത്തിലും െറസിഡൻറ് ഡോക്ടർമാരാണ്. ഡോക്ടർമാർ കൂടിയാലും പ്രഫസർമാരുടെയും അസോസിയേറ്റ് പ്രഫസർമാരുടെയും സേവനം ഉറപ്പാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.