റാ​ങ്ക് ജേ​താ​വി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

മേ​ലാ​റ്റൂ​ർ: നീ​റ്റ് പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടും അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ 18ഉം ​റാ​ങ്ക്​ നേ​ടി​യ സി.​ടി. ന​ദ ഫാ​ത്തി​മ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. രാ​ഷ്​​ട്രീ​യ^​സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള​വ​ർ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ശ​നി​യാ​ഴ്ച വീ​ട്ടി​ലെ​ത്തി​യും ഫോ​ണി​ലൂ​ടെ​യും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്. മു​സ്​​ലിം യൂ​ത്ത്​​ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ന​ദ​യു​ടെ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദ​ന​മ​റി​യി​ച്ചു. മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, വി. ​റ​ഷീ​ദ് എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, നി​യു​ക്​​ത എം.​പി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി.​പി. വാ​സു​ദേ​വ​ൻ വീ​ട്ടി​ലെ​ത്തി ഉ​പ​ഹാ​രം ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മി​റ്റി അം​ഗം സി.​ടി. കു​ഞ്ഞാ​പ്പു, മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ഉ​ദ​യ​വ​ർ​മ​ൻ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി.​കെ. സു​ൽ​ഫീ​ക്ക​ർ അ​ലി, ജി​ല്ല ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി പി.​കെ. മു​ബ​ശ്ശി​ർ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി സ​മ്മാ​നി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​സ്. ശ്രീ​രാ​ജ്, പ്ര​സി​ഡ​ൻ​റ്​ കെ.​പി. അ​നീ​ഷ്, ജോ. ​സെ​ക്ര​ട്ട​റി കെ.​കെ. സി​ദ്ദീ​ഖ്, മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ന​ന്ദ​കു​മാ​ർ, എം. ​ജ​യ​കൃ​ഷ്ണ​ൻ, പി. ​സു​ഭാ​ഷ്, പി. ​ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​ഗ​മി​ച്ചു. ജി.​െ​എ.​ഒ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ഹ്​​ല മേ​ലാ​റ്റൂ​ർ, മേ​ലാ​റ്റൂ​ർ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ന​സീ​ബ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷി​റി​ൻ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. എ​സ്.​ഐ.​ഒ നേ​താ​ക്ക​ളും വീ​ട്ടി​ലെ​ത്തി അ​നുമോദിച്ചു. മേ​ലാ​റ്റൂ​ർ ആ​ർ.​എം ഹൈ​സ്കൂ​ൾ മാ​നേ​ജ​റും സ്​​റ്റാ​ഫും വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.