പെരിന്തൽമണ്ണ: പകർച്ചപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ നഗരസഭയിൽ പ്രതിരോധ പ്രവർത്തനവും കൊതുക് നശീകരണവും ഉൗർജിതമാക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ജൂൺ 28ന് ഉച്ചക്ക് മൂന്നിന് കൗൺസിൽ ഹാളിൽ സർവകക്ഷി യോഗം ചേരും. 30ന് വാർഡ് തലത്തിൽ ശുചിത്വ സമിതി കൂടും. ജൂൺ 29, 30 തീയതികളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ അയക്കും. ഇതിനായി വാർഡ് തലത്തിൽ 10,000 രൂപ അനുവദിക്കും. ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ ആശ പ്രവർത്തകർ, സന്നദ്ധ സംഘങ്ങൾ എന്നിവർ ഗൃഹസന്ദർശനം നടത്തി ബോധവത്കരണ ലഖുലേഖ വിതരണം ചെയ്യും. ജൂലൈ ഒന്ന് മുതൽ കുന്നപ്പള്ളി, എരവിമംഗലം, ചീരട്ടമണ്ണ, തേക്കിൻേകാട് സബ് സെൻററുകളിൽ പനി ക്ലിനിക്കുകൾ ആരംഭിക്കാനും തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രി സൂപ്രൻറ് േഡാ. എ. ഷാജി അബ്ദുൽ ഗഫൂർ, മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞിമുഹമ്മദ്, എച്ച്.െഎമാരായ പി. തുളസീദാസ്, കെ.ടി. സക്കീർ ഹുസൈൻ, ഡി. ശ്രീനിവാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.