കോ​ട്ട​ക്കു​ന്നിൽ ഇനി ആകാശത്ത്​ പറക്കാം

മ​ല​പ്പു​റം: ത​ദ്ദേ​ശീ​യ​ർ​ക്ക് കൂ​ടു​ത​ൽ ഗു​ണം ല​ഭി​ക്കു​ന്ന ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. കോ​ട്ട​ക്കു​ന്ന് സാ​ഹ​സി​ക പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​ട്ട​ക്കു​ന്ന് പാ​ർ​ക്ക് മ​റ്റ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ണ്. മ​ല​പ്പു​റ​ത്തേ​ക്ക് കൂ​ടു​ത​ൽ സാ​ഹ​സി​ക യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ പാ​ർ​ക്കി​ന് ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സി.​എ​ച്ച്. ജ​മീ​ല, പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ ഒ. ​സ​ഹ​ദേ​വ​ൻ, കൗ​ൺ​സി​ല​ർ സ​ലീ​ന റ​സാ​ഖ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എ. സു​ന്ദ​ര​ൻ, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ബി​നോ​ഷ് കു​ഞ്ഞ​പ്പ​ൻ, വി.​പി. അ​നി​ൽ​കു​മാ​ർ, അ​ഡ്വ. കെ. ​മോ​ഹ​ൻ​ദാ​സ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.