നിലമ്പൂർ: ഭാര്യയെയുൾെപ്പടെ രണ്ടുേപരെ വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി പീഡനക്കേസിലും പ്രതി. നിലമ്പൂർ വെളിയംതോട് മങ്ങാട്ടുപറമ്പിൽ സൈഫുദ്ദീൻ (35) ആണ് നിലമ്പൂർ പൊലീസിെൻറ പിടിയിലായത്. ജൂൺ അഞ്ചിന് രാത്രി ചുങ്കത്തറ മണലി സ്വദേശി ഹംസയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് ശനിയാഴ്ച നിലമ്പൂർ സി.ഐ കെ.എം. ദേവസ്യ ഇയാളെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ ഗ്രീൻ ആർട്ട് ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം. ഹംസ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. ഇൗ കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് മേയ് ആറിന് പൂക്കോട്ടുംപാടം മാെമ്പായിലിലെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ച കേസിലും സൈഫുദ്ദീൻ പ്രതിയാണെന്ന് തെളിഞ്ഞത്. 2015 നവംബറിൽ കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്. കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടപ്പോൾ പൊലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ചതിനും കേസുണ്ട്. സി.ഐയെ കൂടാതെ എസ്.ഐ പ്രദീപ്കുമാർ, എ.എസ്.ഐ രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ കെ. നിജേഷ്, അജീഷ്, പി. റഹിയാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.