മലപ്പുറം: വിദ്യാലയങ്ങളിൽ കൂടുതൽ പോഷകസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്ന ‘മക്കൾക്കൊരൂണ്’ പദ്ധതി മലപ്പുറം ഉപജില്ലയിൽ നടപ്പാക്കാൻ പ്രധാനാധ്യാപകരുടെ യോഗത്തിൽ തീരുമാനം. ഇതിെൻറ ഭാഗമായി സ്കൂളുകളിലെ പാചകപ്പുര നവീകരിക്കുകയും പാചകത്തൊഴിലാളികൾക്ക് യൂനിഫോം, ആധുനിക ഉപകരണങ്ങൾ എന്നിവ നൽകുകയും ചെയ്യും. പ്രാദേശികമായി ഭക്ഷ്യവസ്തുക്കൾ സംഭരിച്ച് വിഭവസമൃദ്ധവും പോഷകപ്രദവുമായ ഭക്ഷണമാകും നൽകുക. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യോഗത്തിൽ പദ്ധതി കോഓഡിനേറ്റർ പി. ദിനേശ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരായ പി. ഹുസൈൻ, വി.എം. ഹുസൈൻ, ജില്ല നൂൺ ഫീഡിങ് സൂപർവൈസർ അബ്ദുൽ റഷീദ്, നൂൺ മീൽ ഓഫിസർ എം. ഉദയകുമാർ, എച്ച്.എം ഫോറം സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.